Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സുഗതന്റെ അവധി വിവാദം; ഉദ്യോഗസ്ഥയുടെ സസ്‌പെൻഷൻ ശരിവെച്ച് കെഎടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു. സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥ നൽകിയ ഹർജി ട്രൈബ്യൂണൽ തള്ളി.

സുഗതന് അവധി അനുവദിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച ചിത്ര പി. അരുണിമ വകുപ്പുമന്ത്രിയുടെ വ്യക്തമായ നിർദേശം മറികടന്നെന്ന സർക്കാർ വാദം ട്രൈബ്യൂണൽ അംഗീകരിച്ചു. മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഫയലിൽ ഇടപെടുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തെന്നായിരുന്നു സർക്കാരിന്റെ കണ്ടെത്തൽ.

തനിക്കെതിരായ സസ്‌പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥ ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ സർക്കാരിന്റെ വാദങ്ങളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ട്രൈബ്യൂണൽ സസ്‌പെൻഷൻ നടപടി ന്യായമാണെന്ന് വിലയിരുത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥയുടെ ഹർജി തള്ളി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix