Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹെലികോപ്റ്റർ വിവാദം; ചിപ്സണുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വാടക ഹെലികോപ്റ്റർ സംബന്ധിച്ച് ചിപ്സൺ ഏവിയേഷൻ കമ്പനിയുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലെ വാദത്തിനിടെയാണ് ഡയറക്ടർ ജനറ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിൽ സർക്കാർ വ്യക്തമാക്കി. കേസ് നവംബർ മൂന്നിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളൽ ഓഫ് പ്രോസിക്യൂഷൻ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററിൽ പോയത് വ്യക്തിപരമായ ആവശ്യത്തിനല്ലെന്നും കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിൽ സർക്കാർ വ്യക്തമാക്കി. കേസ് നവംബർ മൂന്നിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളുകയും ചെയ്തു.

വാടക ഹെലികോപ്റ്റർ നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ആദ്യം പവൻ ഹൻസുമായി കരാറിലായിരുന്ന സർക്കാർ പിന്നീട് ചിപ്സൺ ഏവിയേഷനുമായി കരാർ ഉണ്ടാക്കി. നിലവിലെ കരാർ പ്രകാരം പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷം രൂപയാണ് വാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. ഹെലികോപ്റ്റർ ഉപയോഗിച്ചില്ലെങ്കിലും വാടക നൽകേണ്ട സാഹചര്യമാണുള്ളത്.

കരാർ കാലാവധി അവസാനിച്ചപ്പോൾ കരാർ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. പുതിയ ടെൻഡർ നടത്തിയാൽ ചെലവ് കൂടാൻ സാധ്യതയുണ്ടെന്നും അതിനാൽ നിലവിലെ കരാർ തുടരുന്നതാണ് ഉചിതമെന്നുമായിരുന്നു ശുപാർശ. എന്നാൽ പിന്നീട് സർക്കാർ കരാർ പുതുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. കരാർ അവസാനിച്ചതിന് ശേഷം ആവശ്യാനുസരണം മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ ഹെലികോപ്റ്റർ നൽകാമെന്ന് ചിപ്സൺ ഏവിയേഷൻ കമ്പനി നിർദേശിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix