Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വനിതാ ടി20 ചാമ്പ്യൻഷിപ്പ്; കേരളത്തിന് തോൽവി, ബംഗാളിന് ആറ് വിക്കറ്റ് ജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭുവനേശ്വർ: ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വനിതാ ഇൻവിറ്റേഷൻ ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ബംഗാൾ ആറ് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ബംഗാൾ 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെയുടെ തകർപ്പൻ പ്രകടനമാണ് മികച്ച തുടക്കം നൽകിയത്. 21 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും ഉൾപ്പെടെ 53 റൺസാണ് കിരൺ നേടിയത്. ക്യാപ്റ്റൻ ടി. ഷാനി ഏഴ് റൺസെടുത്ത് പുറത്തായി. പിന്നാലെ അക്ഷയ നാല് റൺസിനും മടങ്ങി.

മധ്യനിരയിൽ ദൃശ്യ 15 റൺസും സജന സജീവൻ രണ്ട് റൺസും മാത്രമാണ് നേടിയത്. തുടർന്ന് ദിവ്യ ഗണേഷും നജ്ല സി.എം.സിയും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്കോർ 138ൽ എത്തിച്ചത്. ദിവ്യ 19 പന്തിൽ 30 റൺസും നജ്ല 30 പന്തിൽ 23 റൺസും നേടി. ബംഗാളിനായി ബിദിഷ ദേ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരുടെ മികച്ച പ്രകടനമാണ് ബംഗാളിന് കരുത്തായത്. ബ്രിഷ്ടി മാജി 48 റൺസും സുജാത ദേ 25 റൺസും നേടി. മധ്യ ഓവറുകളിൽ തുടർച്ചയായി രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുകയും ഒരു താരം പരിക്കേറ്റ് ക്രീസ് വിടുകയും ചെയ്തതോടെ ബംഗാൾ സമ്മർദ്ദത്തിലായി. എന്നാൽ ബ്രിഷ്ടി മാജിയും മിത പോളും ചേർന്ന 43 റൺസ് കൂട്ടുകെട്ട് ബംഗാളിനെ വിജയത്തിലേക്ക് നയിച്ചു.

മിത പോൾ 39 റൺസെടുത്തു. 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബംഗാൾ ലക്ഷ്യം മറികടന്നു. കേരളത്തിനായി സജന സജീവൻ, നിയ നസ്നീൻ, ടി. ഷാനി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix