Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തിന് എയിംസ് മുൻഗണനയില്ലെന്ന് കേന്ദ്രം; നിലപാടിനെതിരെ ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം എയിംസ് സ്ഥാപിക്കാനാണ് കേന്ദ്രത്തിന്റെ പരിഗണനയെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ കേന്ദ്രത്തിന്റെ നിലപാടിനെ ഹൈക്കോടതി വിമർശിച്ചു. ആരോഗ്യരംഗത്ത് കേരളം മുന്നിൽ നിൽക്കുന്നത് എയിംസ് അനുവദിക്കാതിരിക്കാനുള്ള കാരണമാണോ എന്ന് കോടതി ചോദിച്ചു. കേരളത്തിന് എയിംസ് ആവശ്യമില്ലെങ്കിൽ ദില്ലിയിൽ എയിംസ് സ്ഥാപിച്ചതെങ്ങനെയെന്നും കോടതി ചോദിച്ചു.

കേരളം എയിംസിന് അർഹമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യരംഗത്ത് കേരളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നത് സംസ്ഥാനത്തിന് എയിംസ് ആവശ്യമില്ലെന്ന് അർഥമാക്കില്ലെന്നും കോടതി പറഞ്ഞു.

എല്ലാവർക്കും ചെലവേറിയ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയില്ലെന്നും ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്ര സർക്കാർ അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix