Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

​ഗുജറാത്ത് മുതൽ ഡൽഹി വരെ, വിവാദങ്ങളിലും ഉലയാതെ മുന്നോട്ട്; ഭരണസാരഥ്യത്തില്‍ 25 വർഷം തികച്ച് നരേന്ദ്ര മോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2001 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടങ്ങിയ നരേന്ദ്ര മോദി ഇപ്പോഴിതാ ഭരണരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഒരുമാസം നീണ്ടുനില്‍ക്കുന്ന സേവാ സങ്കല്‍പ് അഭിയാന്‍ പരിപാടിയിലൂടെയാണ് ബിജെപി ഇത് ആഘോഷമാക്കുന്നത്. മോദിയുടെ ജന്മസ്ഥലമായ ഭട്‌നഗറിനെയും അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയെയും ബന്ധിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളും ജനസമ്പര്‍ക്ക പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

2001 ഒക്ടോബര്‍ ഏഴിനാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. അവിടുന്ന് തന്നെയാണ് വിവാദങ്ങളും സന്തതസഹചാരിയാകുന്നത്. 2014ല്‍ ദേശീയ രാഷ്ട്രീയഭൂമികയിലേക്ക് കളംമാറുന്നതുവരെ ഏകദേശം 13 വര്‍ഷത്തോളം അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. തുടര്‍ന്ന് മൂന്ന് തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലും സേവനമനുഷ്ടിക്കുന്നു.

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്നാണ് മോദി പ്രതികരിച്ചത്. ഭരണസാരഥ്യത്തില്‍ 25 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സേവ തന്നെയാണ് ധര്‍മം എന്നുപറഞ്ഞ നരേന്ദ്രമോദി; അധികാരമോഹമല്ല, മറിച്ച് ഒരു ദൗത്യത്തിനായാണ് താന്‍ ജീവിക്കുന്നതെന്ന് പറഞ്ഞു. ‘ഓരോ പ്രതിസന്ധിയും എന്റെ സഹനശക്തി പരീക്ഷിക്കാനുള്ള അവസരമായി, ഓരോ വിജയവും എന്റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചു, ഓരോ നേട്ടവും വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനുള്ള ധൈര്യവും ദൃഢനിശ്ചയവും എനിക്ക് നല്‍കി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്രതീക്ഷിതമായാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2001 ജനുവരിയിലുണ്ടായ വിനാശകരമായ വൻ ഭൂകമ്പത്തിൽ തകർന്നുതരിപ്പണമായ ഗുജറാത്തിനെ പുനർനിർമിക്കുക എന്ന ഹിമാലയൻ ഉത്തരവാദിത്തമാണ് അന്ന് അദ്ദേഹത്തിന്റെ ചുമലിലുണ്ടായിരുന്നത്. എന്നാൽ ആ വെല്ലുവിളിയെ വിജയകരമായി മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിനുശേഷം 2002-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത അഗ്നിപരീക്ഷയായിരുന്നു. ഗോധ്രാ സംഭവത്തെത്തുടർന്നുണ്ടായ വർഗീയ കലാപങ്ങളുടെ വൻ വിവാദ പശ്ചാത്തലത്തിൽ നടന്ന മത്സരത്തിൽ 182-ൽ 127 സീറ്റുകൾ നേടി ബിജെപി വൻ വിജയം കൊയ്തു. ഇതോടെ മോദി തന്റെ ആദ്യ പൂർണ്ണ കാലാവധിയിലേക്ക് മുഖ്യമന്ത്രിയായി അധികാരമേറ്റു.

വെറുമൊരു പാർട്ടി സംഘാടകനിൽ നിന്ന് ജനപ്രിയനായ രാഷ്ട്രീയ നേതാവിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയുടെ തുടക്കമായിരുന്നു അത്. അടിസ്ഥാന സൗകര്യ വികസനം, വലിയ നിക്ഷേപങ്ങൾ, ജലസേചനം എന്നിവയ്ക്ക് മുൻഗണന നൽകിയ അദ്ദേഹത്തിന്റെ ഭരണശൈലി പിന്നീട് ‘ഗുജറാത്ത് മോഡൽ’ എന്ന പേരിൽ ആഗോളതലത്തിൽ അറിയപ്പെടുകയും ചർച്ചയാവുകയും ചെയ്തു.

2013-ൽ ബിജെപി നരേന്ദ്ര മോദിയെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വികസന നായകനായും കരുത്തുറ്റ ഭരണാധികാരിയായും അവതരിപ്പിച്ചുകൊണ്ടുള്ള കൊടുങ്കാറ്റ് പോലുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് പാർട്ടി നടത്തിയത്. തൊട്ടടുത്ത വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 282 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുത്തു. 2014 മെയ് 26-ന് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെങ്കോട്ടയിൽ തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, താൻ രാജ്യത്തിന്റെ ‘പ്രധാന സേവകൻ’ ആണെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. തുടർന്ന് സ്വച്ഛ് ഭാരത് മിഷൻ, പ്രധാൻ മന്ത്രി ജൻ ധൻ യോജന, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ വിപ്ലവകരമായ നിരവധി പദ്ധതികൾക്ക് അദ്ദേഹത്തിന്റെ ആദ്യ സർക്കാർ തുടക്കം കുറിച്ചു.

ഭരണകാലയളവിൽ കടുത്ത വിമർശനങ്ങളും വലിയ തീരുമാനങ്ങളും ഒരുപോലെ ഉയർന്നുവന്നു. 2017-ൽ നടപ്പിലാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി), രാജ്യത്തെ ഭൂരിഭാഗം പരോക്ഷ നികുതികളെയും ഒറ്റ എകീകൃത ദേശീയ ചട്ടക്കൂടിലേക്ക് കൊണ്ടുവന്നു. എന്നാൽ 2016-ൽ പ്രഖ്യാപിച്ച നോട്ടുനിരോധനമായിരുന്നു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത തീരുമാനം. ഉയർന്ന മൂല്യമുള്ള കറൻസി നോട്ടുകൾ വിപണിയിൽ നിന്ന് പെട്ടെന്ന് പിൻവലിച്ച ഈ നടപടിയിലൂടെ കള്ളപ്പണം തടയാനും, തീവ്രവാദ പ്രവർത്തനങ്ങളെയും മയക്കുമരുന്ന് കച്ചവടങ്ങളെയും ഇല്ലാതാക്കാനും കഴിയുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.

ദേശീയ സുരക്ഷയുടെ കാര്യത്തിലും കടുത്ത നിലപാടുകളാണ് മോദി സർക്കാർ സ്വീകരിച്ചത്. 2016-ലെ ഉറി ആക്രമണത്തിന് ശേഷം അതിർത്തി കടന്നുള്ള സർജിക്കൽ സ്ട്രൈക്ക് ഇന്ത്യ പ്രഖ്യാപിച്ചു. 2019-ലെ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. തുടർന്ന് 2025-ൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സർക്കാർ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രഖ്യാപിക്കുകയും അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ അതിശക്തമായ മറുപടി നൽകുകയും ചെയ്തു. രണ്ടാം മോദി സർക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ തീരുമാനങ്ങളിലൊന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതായിരുന്നു. ബിജെപിയുടെ ദീർഘകാല വാഗ്ദാനമായിരുന്ന ഈ തീരുമാനം രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും വലിയ നിയമപോരാട്ടങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നു.

മോദി സർക്കാരിന്റെ ഭരണകാലം നേരിട്ട ഏറ്റവും വലിയ ലോകോത്തര വെല്ലുവിളിയായിരുന്നു കോവിഡ് മഹാമാരി. രാജ്യവ്യാപകമായ ലോക്ക്ഡൗണും തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞങ്ങളിലൊന്നും വിജയിപ്പിച്ചുകൊണ്ട് സർക്കാർ ഈ പ്രതിസന്ധിയെ അതിജീവിച്ചു. തുടർന്ന് നടന്ന 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സഖ്യകക്ഷികളുടെ പിന്തുണയോടെ എൻഡിഎ സർക്കാർ അധികാരത്തിൽ തുടർന്നു. ഇതോടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വ്യക്തിയായി നരേന്ദ്ര മോദി മാറുകയും ചരിത്രം കുറിക്കുകയും ചെയ്തു.

ഒരുപക്ഷേ തന്റെ 12 വർഷത്തോളം നീളുന്ന പ്രധാനമന്ത്രി പഥത്തിലെ ഏറ്റവും സങ്കീർണവും സമരോ​ഗ്മു​ഗവുമായ കാലയളവിലൂടെയാകും മോദി കടന്നുപോകുന്നത്. സിജെപിയുടെ ഉദയവും ജന്തർ മന്ദറിനെ യുദ്ധക്കളമാക്കിയ പോരാട്ടവും പിന്നാലെ കേന്ദ്രമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജിയും മോദിക്ക് വലിയ തിരിച്ചടി തന്നെയായിരുന്നു. ഇപ്പോഴിതാ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിക്ക് വേണ്ടിയുള്ള മുറവിളിയാണ് രാജ്യമെങ്ങും ഉയരുന്നത്. ഇത്രയും രൂക്ഷമായ സമരകാലം ഒരുപക്ഷേ മോദി മുൻപ് നേരിട്ട് കാണില്ല. മോദിയും അമിത് ഷായും ​ഗ്യാനേഷ് കുമാറും ചേർന്ന് രാജ്യത്തെ ജനാധിപത്യവും തെരഞ്ഞെടുപ്പുകളും അട്ടിമറിച്ചുവെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആരോപണം. ഇനി ​ഗ്യാനേഷ് കുമാറും രാജിവെക്കുമോ എന്നതും അത് മോദി സർക്കാരിനെ ഏത് രീതിയിൽ ബാധിക്കുമെന്നതും വരും ദിവസങ്ങളിൽ വ്യക്തമായി അറിയാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix