Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രതിപക്ഷ എം പിമാർ ജന്തർ മന്തറിലേയ്ക്ക്; ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരെ സമരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെയുണ്ടായ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇൻഡ്യ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് തിരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ‘വോട്ട് ചോരി’ ആരോപണം ഉന്നയിച്ചുമാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ക്ഷണപ്രകാരം ജനപഥിലെ സാഗർ രത്ന റെസ്റ്റോറന്റിൽ പ്രതിപക്ഷ എംപിമാർ യോഗം ചേർന്നിരുന്നു. ‘വോട്ട് ചോരി’ ആരോപണം ജനങ്ങളിലെത്തിക്കുന്നതിനും തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുന്നതിനുമായിരുന്നു യോഗം.

യോഗത്തിന് പിന്നാലെ മൂന്ന് ബസുകളിലായാണ് പ്രതിപക്ഷ എംപിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടത്. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് ഡൽഹി പൊലീസും അർധസൈനിക വിഭാഗങ്ങളും കനത്ത സുരക്ഷ ഏർപ്പെടുത്തി. ജന്തർ മന്തറിലേക്കുള്ള പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

പ്രതിപക്ഷ എംപിമാരുമായി പോയ ബസുകൾ പൊലീസ് തടഞ്ഞെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ജന്തർ മന്തറിലേക്ക് നീങ്ങാൻ നേതാക്കൾ ശ്രമിച്ചു. ജനാധിപത്യം തകർക്കപ്പെടുകയാണെന്ന് ആരോപിച്ച മല്ലികാർജുൻ ഖർഗെ, ‘വോട്ട് ചോരി’ വിഷയം ജനങ്ങളിലെത്തിക്കുമെന്ന് വ്യക്തമാക്കി. ജന്തർ മന്തറിൽ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix