Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോതമംഗലം എൻജിനീയറിങ് വിദ്യാർഥിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ വിദ്യാർഥി ആയേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. അസുഖബാധിതനായിട്ടും ആയേഷിനെ വീട്ടിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

കോളേജിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ ആയേഷിനെ ഇന്നലെ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിൽനിന്ന് മടങ്ങിയെത്തി മുറിയിൽ ബാഗ് വെച്ച ശേഷം ആയേഷ് പുറത്തേക്ക് പോയിരുന്നു. പിന്നാലെയാണ് കെട്ടിടത്തിൽനിന്ന് വീണ നിലയിൽ കണ്ടെത്തിയത്.

ആയേഷിന് പ്രണയനൈരാശ്യമുണ്ടായിരുന്നുവെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇത്തരത്തിൽ പ്രണയബന്ധമോ പ്രണയനൈരാശ്യമോ ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ആയേഷ് ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

കോളേജിൽ സമ്മർദമുണ്ടെന്ന് ആയേഷ് അമ്മയോട് പറഞ്ഞിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയെന്നും പരാതിയുണ്ട്. മരണത്തെ വ്യക്തിപരമായ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും കുടുംബം സംശയം പ്രകടിപ്പിക്കുന്നു.

അതേസമയം, ആയേഷിന് കോളേജിലോ ഹോസ്റ്റലിലോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തിരുവനന്തപുരം കല്ലറ സ്വദേശിയായ 19കാരന്റെ മരണത്തിൽ ഉയർന്ന ആരോപണങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബന്ധുക്കൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix