Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുത്തങ്ങാ സമരത്തിലെ പൊലീസ് മർദനം; കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുത്തങ്ങാ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നഷ്ടപരിഹാരത്തുക ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

2021-ലാണ് കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം നൽകാൻ കോടതി ആദ്യം ഉത്തരവിട്ടത്. എന്നാൽ, വിധിക്കെതിരെ സർക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീൽ നൽകി. ഈ അപ്പീൽ തള്ളിയ വയനാട് ജില്ലാ കോടതി നഷ്ടപരിഹാരത്തുക വർധിപ്പിച്ച് ഉത്തരവിടുകയായിരുന്നു.

മുത്തങ്ങാ സമരത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന ആരോപണത്തെ തുടർന്നാണ് അന്ന് വയനാട് ഡയറ്റിൽ അധ്യാപകനായിരുന്ന സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. 32 ദിവസം ജയിലിൽ കഴിയേണ്ടിവന്ന അദ്ദേഹം പൊലീസ് മർദനത്തിനും ഇരയായി. മർദനത്തെത്തുടർന്ന് ശരീരം തളർന്നെങ്കിലും തനിക്കെതിരായ കേസിനും പൊലീസ് നടപടികൾക്കുമെതിരെ അദ്ദേഹം നിയമപോരാട്ടം തുടർന്നു.

സുരേന്ദ്രന്റെ വാദം അംഗീകരിച്ച സുൽത്താൻ ബത്തേരി സബ് കോടതി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, സർക്കാർ വിധിക്കെതിരെ അപ്പീൽ നൽകിയതോടെ കേസ് നീണ്ടുപോയി. തുടർന്ന്, നഷ്ടപരിഹാരത്തുക ഇരട്ടിയിലധികമായി വർധിപ്പിച്ച് വയനാട് ജില്ലാ കോടതി ഉത്തരവിട്ടു. മുത്തങ്ങാ സമരത്തിനിടെ നടന്ന പൊലീസ് മർദനത്തിൽ നീതിക്കായി നടത്തിയ ദീർഘകാല നിയമപോരാട്ടത്തിനൊടുവിലാണ് 23 വർഷത്തിന് ശേഷം സുരേന്ദ്രന് നഷ്ടപരിഹാരം ലഭിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix