തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,880 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,11,040 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വർണവിലയിൽ പവന് 840 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയുമായിരുന്നു വില.
കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് സ്വർണവില സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ് വില.




