എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം സ്വദേശി വിജയൻ (58) എന്നിവരാണ് അറസ്റ്റിലായത്.
ബസ് കണ്ടക്ടറായ വിഷ്ണു പെൺകുട്ടിയെ പെരുമ്പാവൂരിൽനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ തടങ്കലിലാക്കുകയും വിജയൻ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
പെരുമ്പാവൂർ എസ്എച്ച്ഒ എ. അക്ഷയ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ അർജുൻ, സീനിയർ സി.പി.ഒമാരായ എം.ബി. സുബൈർ, ഷഫീക്ക്, സി.പി.ഒ ഷാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




