Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വോട്ട് ചോരിക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച്; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വോട്ട് ചോരിക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് മാർച്ച്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ പുറപ്പെട്ട നേതാക്കൾ ബാരക്കമ്പ ജങ്ഷനു സമീപം ഇറങ്ങി സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുകയാണ്.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, നേഹ ബോറ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ് തുടങ്ങിയ ഇന്ത്യ സഖ്യ നേതാക്കളും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.

പൊലീസ് എവിടെ തടഞ്ഞാലും അവിടെ പ്രതിഷേധം തുടരാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. നേതാക്കൾക്കൊപ്പം നിരവധി പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് എത്തുന്നുണ്ട്. ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനാണ് സഖ്യത്തിന്റെ നീക്കം.

രാജ്യത്തെ യുവജനങ്ങളും പൗരാവകാശ സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും ജാതി-മത വ്യത്യാസമില്ലാതെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പങ്കുചേരണമെന്ന് രാഹുൽ ഗാന്ധി അഭ്യർഥിച്ചു.

സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ യുവജനങ്ങൾക്കെതിരെ പൊലീസിന്റെയും ബിജെപി പ്രവർത്തകരുടെയും ഭാഗത്തുനിന്ന് അതിക്രമമുണ്ടായെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix