Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CMRL–എക്‌സാലോജിക് കേസ്: രണ്ട് എഫ്‌ഐആറുകളും പുറത്ത്; പിണറായി വിജയനും മുഹമ്മദ് റിയാസും ഒന്നാം പ്രതികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെയും പകർപ്പ് പുറത്ത്. കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും അനധികൃതമായി പണം സമ്പാദിച്ച് വിദേശത്തേക്ക് കടത്തിയെന്ന കേസിൽ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികൾ. വീണാ ടി. ഈ രണ്ട് കേസുകളിലും പ്രതിയാണ്.

കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഗൂഢാലോചനക്കുറ്റമാണ് പിണറായി വിജയനെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എന്ന പദവി ദുരുപയോഗം ചെയ്തതായും എഫ്‌ഐആറിൽ ആരോപിക്കുന്നു. വീണയും സിഎംആർഎൽ കമ്പനിയുമായി ചേർന്ന് ഗൂഢാലോചന നടത്തി 3.28 കോടി രൂപ പിണറായി വിജയൻ കൈപ്പറ്റിയെന്നാണ് എഫ്‌ഐആറിലെ പരാമർശം. വീണയാണ് കേസിലെ രണ്ടാം പ്രതി. മറ്റ് അഞ്ചുപേരും പ്രതിപ്പട്ടികയിലുണ്ട്.

രണ്ടാമത്തെ കേസിൽ പി.എ. മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. അനധികൃതമായി പണം സമ്പാദിക്കുകയും വിദേശത്തേക്ക് കടത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് കേസ്. റിയാസ് മന്ത്രിപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാടുകളിലൂടെ പണം സമ്പാദിച്ചെന്നാണ് എഫ്‌ഐആറിലെ ആരോപണം. വീണയാണ് രണ്ടാം പ്രതി. ഷൈജൽ, നിഖിൽ, നന്ദുലാൽ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾക്കൊപ്പം ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.

2024–25 കാലയളവിൽ അനധികൃതമായി പണം വിദേശത്തേക്ക് കടത്തി സ്വത്ത് സമ്പാദിച്ചുവെന്നും രണ്ടാമത്തെ എഫ്‌ഐആറിൽ ആരോപിക്കുന്നു. വീണയുടെ വസതിയിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത കുറിപ്പിൽനിന്ന് ഇക്കാര്യം വ്യക്തമാകുന്നുവെന്നാണ് വിജിലൻസിന്റെ പരാമർശം.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നു നടപടി. ഇഡി റിപ്പോർട്ടിലെ പരാമർശങ്ങൾ തന്നെയാണ് എഫ്‌ഐആറുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix