Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെടുമ്പാശ്ശേരി അപകടം; സുഹൈലിനെതിരെ എക്സൈസ് കേസ് , വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്സൈസ്. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് മദ്യം വാങ്ങി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ രണ്ട് വർഷം വരെ തടവും 5,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണെന്നാണ് റിപ്പോർട്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ എക്സൈസും പൊലീസും തീരുമാനിച്ചിട്ടുണ്ട്.

സുഹൈലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

അപകടത്തിന് മുമ്പ് സുഹൈൽ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായി എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ കോർട്ട്‌യാർഡ് ബൈ മാരിയറ്റ് ബാർ ഹോട്ടൽ, വൈറ്റിലയിലെ ദയ ബാർ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ് ബാർ എന്നിവയ്‌ക്കെതിരെയാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി ഈ സ്ഥാപനങ്ങളിൽ എത്തിയതും മദ്യപിച്ചതും വ്യക്തമായതായി എക്സൈസ് അറിയിച്ചു.

19 വയസ്സുകാരനായ സുഹൈലിന് നിയമവിരുദ്ധമായി മദ്യം നൽകിയതിനാണ് ബാറുകൾക്കെതിരെ നടപടി. കേരളത്തിലെ അബ്കാരി നിയമപ്രകാരം മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. എന്നാൽ, ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുപകരം പിഴ ചുമത്തുന്ന നടപടിയിൽ ഒതുങ്ങിയേക്കുമെന്നാണ് സൂചന.

സുഹൈലിനെതിരെ ശക്തമായ നടപടി വേണമെന്ന് അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നു. സ്വാധീനം ഉപയോഗിച്ചാണ് പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് ഗോപികയുടെ കുടുംബം ആരോപിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ദേവികയുടെ കുടുംബത്തിന്റെ ആവശ്യം.

ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് നെടുമ്പാശ്ശേരിയിൽ അപകടമുണ്ടായത്. മദ്യലഹരിയിൽ സുഹൈൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

തൃക്കാക്കരയിലെ കരകൗശല വിൽപനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാർഥികളും. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ചശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടസമയത്ത് സുഹൈലിനൊപ്പം മൂന്ന് സുഹൃത്തുക്കൾ കൂടി കാറിലുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അപകടത്തിന് പിന്നാലെ രണ്ടുപേർ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടിരുന്നു. സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്തതോടെയാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് ആലപ്പുഴ സ്വദേശികളായ ജോയൽ, അമീൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തിനെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് സുഹൈൽ എത്തിയതെന്നാണ് വിവരം. വിമാനം പുലർച്ചെ 2.40ന് എത്തേണ്ടിയിരുന്നതിനാൽ കാത്തിരിപ്പിനിടെ വിവിധ ബാറുകളിൽ കയറി മദ്യപിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്യുന്നതോടെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix