മൈസൂരു: മൈസൂരുവിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് (36) എന്നിവരാണ് മരിച്ച മലയാളികൾ. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇന്ന് പുലർച്ചെയാണ് അപകടത്തിൽപ്പെട്ടത്.



