പാലക്കാട്: മൂലത്തറയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടയാളെ ദിവസങ്ങൾ പിന്നിട്ടിട്ടും തിരിച്ചറിയാനാകാതെ പൊലീസ്. ഭിക്ഷാടകനായ 40 വയസ്സുകാരനാണ് അതിക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ നിഗമനം.
അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മീനാക്ഷിപുരം പൊലീസ് സംഘം തമിഴ്നാട്ടിലെത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. പൊള്ളാച്ചി ആനമല പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.




