Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇടുക്കി ജില്ലയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഇടുക്കി ജില്ലയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനം പിൻവലിക്കുക, പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ഇക്കോ സെൻസിറ്റീവ് സോൺ കരട് വിജ്ഞാപനത്തിലെ അവ്യക്തതയ്ക്കു പുറമെ, ആനയിറങ്കൽ മേഖലയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകൾ ജനജീവിതത്തെ ബാധിക്കുന്നുവെന്നും സി.പി.എം ആരോപിക്കുന്നു. ഹർത്താലിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ മാർച്ചുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഇക്കോ സെൻസിറ്റീവ് സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഏഴാമത്തെ കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടും ഭേദഗതികൾ സമർപ്പിക്കുന്നതിൽ വ്യക്തതയില്ലെന്നാണ് പ്രധാന ആക്ഷേപം. ഡിജിറ്റൽ കഡസ്ട്രൽ മാപ്പ് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസവും മാപ്പിലെ അവ്യക്തതകളും ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജനവാസ മേഖലകളിലെ കാട്ടാനശല്യം തടയുന്നതിൽ പരാജയപ്പെട്ടതിനൊപ്പം നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന ജില്ലാ കളക്ടറുടെ നിലപാടുകൾക്കെതിരെയും പ്രതിഷേധം ശക്തമാണ്.

ഹർത്താലിന്റെ ആദ്യ മണിക്കൂറുകളിൽ ഇടുക്കിയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലെ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. എന്നാൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ദീർഘദൂര കെ.എസ്.ആർ.ടി.സി സർവീസുകളും ഹൈറേഞ്ചിലേക്കുള്ള പ്രത്യേക സർവീസുകളും സാധാരണ നിലയിൽ തുടരുന്നുണ്ട്. തൊടുപുഴ നഗരത്തിൽ ഓട്ടോറിക്ഷകൾ ഭാഗികമായി സർവീസ് നടത്തുന്നുണ്ട്.

പാൽ, പത്രം, അടിയന്തര ആശുപത്രി സേവനങ്ങൾ എന്നിവയ്ക്ക് പുറമെ നിരവധി ഇളവുകളും സി.പി.എം പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ നടക്കുന്ന എസ്.ഇ. പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കും നെടുങ്കണ്ടത്ത് നടക്കുന്ന ജില്ലാ കായികമേളയിൽ പങ്കെടുക്കാനെത്തുന്ന കായികതാരങ്ങൾക്കും യാത്രാതടസ്സമുണ്ടാകില്ല. മുൻകൂട്ടി മുറികളും യാത്രയും ബുക്ക് ചെയ്ത് എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളും തടയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix