Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇടുക്കിയിൽ 18കാരിയെ കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു; 19കാരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഇടുക്കിയിൽ 18കാരിയെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ക്രൂരത പുറത്തുവന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പാക്കാൻ പെൺകുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് പലതവണ മർദിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന രാജാക്കാട് സ്വദേശി നിഷാന്ത് (19) ആണ് പിടിയിലായത്. വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ ദിവസമാണ് പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതക സാധ്യത സംശയിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പെൺകുട്ടിയും നിഷാന്തും പ്രണയത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ ബന്ധത്തിൽനിന്ന് പെൺകുട്ടി പിന്മാറാൻ തീരുമാനിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നാണ് സൂചന.

പെൺകുട്ടിയെ നിഷാന്ത് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും നിഷാന്ത് പെൺകുട്ടിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. മരണം ഉറപ്പാക്കാൻ കല്ലുകൊണ്ട് മുഖത്ത് പലതവണ മർദിച്ച ശേഷം മൃതദേഹത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇടുക്കി മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്. ഇവിടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. രാജാക്കാട്, ബൈസൺവാലി തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ ജോലി ചെയ്താണ് നിഷാന്ത് ജീവിച്ചിരുന്നതെന്നാണ് വിവരം. ഇരുവരും ഏഴാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചിരുന്നവരാണെന്നും അന്നുമുതൽ സൗഹൃദമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

ബന്ധത്തിൽനിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും പൊലീസിൽ പരാതികൾ നൽകിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നിഷാന്ത് പെൺകുട്ടിയെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും അവർ പറയുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix