Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വഖഫ് ബോർഡ് പുനഃസംഘടന: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിറാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം സമസ്തയുടെ മുഖപത്രമായ സിറാജ്. പുനഃസംഘടനാ ഉത്തരവ് സുന്നികളെ അങ്ങേയറ്റം അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് സിറാജിന്റെ എഡിറ്റോറിയൽ വിമർശിക്കുന്നു.

വഖഫ് ബോർഡിലും ഹജ് കമ്മിറ്റിയിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പുതിയ ബോർഡ് പരിശോധിച്ചാൽ സർക്കാരിന്റെ കപടമുഖം വ്യക്തമാകുമെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ ഒരു ശതമാനം പോലും അർഹതയില്ലാത്ത ജമാഅത്തെ ഇസ്‌ലാമിക്കും മുജാഹിദിനും അംഗത്വം നൽകിയതായും വിമർശനമുണ്ട്. തീവ്ര താത്പര്യക്കാരുടെ കൈകളിലേക്ക് വഖഫ് സ്വത്തുക്കൾ ഏൽപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും എഡിറ്റോറിയൽ ചോദിക്കുന്നു.

നിയമപരമായ മാർഗങ്ങളിലൂടെയും ജനകീയ സമരങ്ങളിലൂടെയും അനീതിക്കെതിരെ സുന്നികൾ പോരാടുമെന്നും സിറാജ് വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ളതല്ല വഖഫ് ബോർഡെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.

പുനഃസംഘടനയ്ക്ക് സ്റ്റേ ഇല്ല

അതേസമയം, സംസ്ഥാന സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മുൻ ചെയർമാൻ കെ.എസ്. ഹംസയുടെ ആവശ്യം ഹൈക്കോടതി ഇന്നലെ നിരസിച്ചിരുന്നു. വഖഫ് ബോർഡ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണെന്നും ബോർഡ് പിരിച്ചുവിടാനും സർക്കാരിന് അധികാരമുണ്ടെന്നും ഹർജി പരിഗണിച്ച കോടതി നിരീക്ഷിച്ചു.

കേസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റി. ഡിവിഷൻ ബെഞ്ചിന്റെ വിധിക്ക് വിധേയമായിരിക്കും സർക്കാർ തീരുമാനമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബോർഡ് പുനഃസംഘടിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടില്ലെന്നായിരുന്നു കെ.എസ്. ഹംസയുടെ വാദം. ബോർഡിലെ ഒഴിവുകൾ നികത്താനും പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് കോടതി നിർദേശിച്ചതെന്നും എന്നാൽ ഇതിന്റെ മറവിൽ വഖഫ് ബോർഡ് തന്നെ പുനഃസംഘടിപ്പിക്കുകയായിരുന്നുവെന്നും ഹംസ വാദിച്ചു.

എന്നാൽ, മുൻ സർക്കാർ നിയോഗിച്ച വഖഫ് ബോർഡിൽ ബോറ വിഭാഗത്തിന് പ്രാതിനിധ്യമുണ്ടായിരുന്നില്ലെന്നും അവരെക്കൂടി പരിഗണിച്ചാണ് പുതിയ ബോർഡ് രൂപീകരിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഹർജി പരിഗണിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix