Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിരമിച്ച ജഡ്ജിയിൽ നിന്ന് 2.5 കോടി തട്ടിയ കേസ്; പ്രധാന പ്രതി കൊച്ചിയിൽ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജസ്ഥാനിൽ വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ കബളിപ്പിച്ച് 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി കൊച്ചിയിൽ അറസ്റ്റിൽ. വരാപ്പുഴ മണ്ണാംതുരുത്ത് ചിറ്റേത്ത് വീട്ടിൽ ആനന്ദ് ബാബു (32) ആണ് രാജസ്ഥാൻ പൊലീസും കൊച്ചി സിറ്റി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടിയിലായത്.

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതികൾ വിരമിച്ച ജഡ്ജിയെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലാക്കി പണം തട്ടിയത്. കേസന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ രാജസ്ഥാൻ പൊലീസ്, കൊച്ചി സിറ്റി പൊലീസിന്റെ സഹായം തേടുകയായിരുന്നു.

എറണാകുളം സെൻട്രൽ എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാജസ്ഥാൻ പൊലീസുമായി ചേർന്ന് വരാപ്പുഴയിൽ നടത്തിയ പരിശോധനയിലാണ് ആനന്ദ് ബാബു പിടിയിലായത്. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു.

സബ് ഇൻസ്‌പെക്ടർമാരായ അനൂപ് സി., ഹരീഷ്, ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുനിൽ ജലീൽ, എസ്.സി.പി.ഒമാരായ ഹരീഷ് ബാബു, വിബിൻ, ഷിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix