Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റ സംഭവം; മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം ഞാറക്കലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. എസ്‌ഐ ജിതിൻ, പൊലീസ് കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

മുന്ന എന്ന പ്രജിത്ത്, സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി രാഹുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മുന്ന നേരത്തെ ഒരു കൊലക്കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അന്ന് ഇയാൾക്ക് പ്രായപൂർത്തിയായിരുന്നില്ല.

അടിപിടിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് മുമ്പ് വാഹനത്തിൽനിന്ന് പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന് പ്രതികൾ പൊലീസുകാരെ ഭീഷണിപ്പെടുത്തിയതായി അന്വേഷണസംഘം പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രതികളുടെ കാറും ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മിൽ തർക്കവുമുണ്ടായി. ആദ്യം ബസ് ജീവനക്കാരിൽനിന്ന് 1,500 രൂപ വാങ്ങിയ പ്രതികൾ പിന്നീട് 10,000 രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.

തുടർന്ന് ഇന്നലെ ബസ് പാർക്ക് ചെയ്യുന്ന സമയത്ത് പ്രതികൾ വീണ്ടും സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കുകയും പണം ആവശ്യപ്പെട്ട് ഡ്രൈവറെ മർദിക്കുകയും ചെയ്തു. പെട്രോൾ പമ്പിൽവെച്ച് ബസ് ജീവനക്കാരെ മർദിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് എസ്‌ഐ ജിതിനും കോൺസ്റ്റബിൾ രാകേഷിനും കുത്തേറ്റത്. ഇരുവർക്കും തലയിലടക്കം പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix