Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടൈഗർ ഷ്റോഫ് മാത്രമല്ല; ലിസ്റ്റിൽ അമിതാഭ് ബച്ചൻ, ആമിർ ഖാൻ,അക്ഷയ് കുമാർ എന്നിവരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളുടെ വീടുകൾ പ്രതികൾ നിരീക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. താരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘം നിരന്തരം വിലയിരുത്തിയതായും അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ശക്തമായ സുരക്ഷയുള്ളതിനാൽ ഇവരെ ലക്ഷ്യമിടാനുള്ള നീക്കം ഉപേക്ഷിച്ചെന്നാണ് വിവരം. തുടർന്നാണ് താരതമ്യേന കുറഞ്ഞ സുരക്ഷയുള്ള ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ.

ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഉപയോഗിച്ച ആയുധങ്ങൾ രഹസ്യ ശൃംഖലയിലൂടെയാണ് മുംബൈയിലെത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രമുഖ ബോളിവുഡ് താരങ്ങളുടെ സുരക്ഷ ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

ടൈഗർ ഷ്‌റോഫ് എല്ലാ ഞായറാഴ്ചയും മുംബൈയിലെ ജുഹുവിലുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്ന വിവരം പ്രതികൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മനസ്സിലാക്കിയതെന്നാണ് റിപ്പോർട്ട്. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നാല് പേരെക്കൂടി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഹരിയാനയിലെ സോണിപത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. കുനാൽ (21), സുമിത് (19), രാധ (23), ബബിത (23) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.

പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ചുനൽകുന്നതിലും കൈമാറ്റം ചെയ്യുന്നതിലും ഇവർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. അറസ്റ്റിലായ രണ്ട് സ്ത്രീകൾ ലോറൻസ് ബിഷ്‌ണോയ് സംഘത്തിനുവേണ്ടി ആയുധങ്ങൾ കൈമാറാൻ നിയോഗിക്കപ്പെട്ടവരാണെന്നും ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് ആയുധങ്ങൾ എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.

വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മുംബൈ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയിലെ സോണിപത്ത് സ്വദേശിയായ റെഹാൻ എന്ന സുക്ക (18), ബിഹാറിലെ ബെഗുസാരായ് സ്വദേശിയായ ഹൃതിക് കുർമി എന്ന റോഷൻ ഫൈറ്റർ (22), രാജസ്ഥാനിലെ കോട്ട സ്വദേശിയായ ഫൂൽ സിംഗ് (18) എന്നിവരാണ് പിടിയിലായത്. ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.

1998-ൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവമാണ് സൽമാൻ ഖാനും ലോറൻസ് ബിഷ്‌ണോയ് സംഘവും തമ്മിലുള്ള വൈരത്തിന് കാരണമായി പറയപ്പെടുന്നത്. കൃഷ്ണമൃഗങ്ങളെ വിശുദ്ധമായി കാണുന്ന ബിഷ്‌ണോയ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സൽമാൻ ഖാനെതിരെ സംഘം വധഭീഷണി മുഴക്കിയിട്ടുള്ളത്.

അതേസമയം, ടൈഗർ ഷ്‌റോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. കേസിലെ പ്രതികളുടെ പങ്കും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix