Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര; കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര് മുറുകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തവർ ജയിലിലായപ്പോൾ രാഹുൽ വിദേശത്ത് സുഖിക്കുകയാണെന്നാണ് ബിജെപിയുടെ പരിഹാസം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്റ് സമ്മേളനത്തിനിടെ വിദേശയാത്രകൾ നടത്താറുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരിച്ചടിച്ചു.

ഗോവയിൽ നടന്ന കോൺഗ്രസ് റാലിക്കുശേഷം രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങിയിരുന്നില്ല. പിന്നീട് വിമാനത്തിലിരിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങൾ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദം ശക്തമായത്. രാഹുൽ വിയറ്റ്നാമിലേക്ക് പോയെന്ന തരത്തിലായിരുന്നു ബിജെപി നേതാക്കളുടെ പരിഹാസം.

ഡൽഹിയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത രാഹുൽ പ്രവർത്തകരെ ജയിലിലാക്കിയ ശേഷം വിദേശത്തേക്ക് പോയെന്നായിരുന്നു ബിജെപിയുടെ ആരോപണം. യാത്രയുടെ വിശദാംശങ്ങൾ കോൺഗ്രസ് വ്യക്തമാക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയശേഷം പ്രതിഷേധം തുടരുന്നതുകൊണ്ട് മാത്രം ഭരണമാറ്റം സാധ്യമാകില്ലെന്നും ബിജെപി നേതാക്കൾ പരിഹസിച്ചു.

അതേസമയം, രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല. അദ്ദേഹം വിദേശത്താണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

യാത്രയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താൻ ട്രാവൽ ഏജന്റല്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രതികരണം. രാഹുലിന്റെ യാത്രയെ വ്യക്തിപരമായ വിഷയമായി കാണണമെന്നാണ് എൻസിപി നേതാവ് സുപ്രിയ സുലെയുടെ നിലപാട്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രാഹുലിന്റെ യാത്രയെച്ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ വാക്പോരായി തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix