തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,235 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,05,880 രൂപ നൽകണം.
ചൊവ്വാഴ്ച വൈകുന്നേരവും സ്വർണവിലയിൽ കുറവുണ്ടായിരുന്നു. അന്ന് പവന് ഏകദേശം 800 രൂപ കുറഞ്ഞ് ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായിരുന്നു വില. ഇതിന് പിന്നാലെ ഇന്നലെ രാവിലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് വീണ്ടും വില കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 30 രൂപയും 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമാണ് നിലവിലെ വിലയെന്നാണ് റിപ്പോർട്ട്.




