തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കുന്നു. ആർട്സ്, സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം നേടാൻ അവസരമൊരുക്കുന്നതാണ് പദ്ധതി. നിലവിലെ അധ്യയന വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ബിരുദ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ആറുമാസത്തെ വ്യവസായിക പരിശീലനം ലഭിക്കും. പരിശീലന കാലയളവിൽ വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡും നൽകും. ബിരുദ വിദ്യാർഥികൾക്ക് ആകെ 10,900 രൂപയും ഡിപ്ലോമ നേടിയവർക്ക് ആകെ 9,600 രൂപയുമാണ് സ്റ്റൈപ്പൻഡായി ലഭിക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡ് നൽകുന്നത്.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പഠനത്തോടൊപ്പം തൊഴിൽ മേഖലയിലെ പ്രായോഗിക പരിചയം നേടാനും വിദ്യാർഥികളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.


