Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയായി വർധിപ്പിച്ച് സർക്കാർ. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പുതുക്കുന്നത്. 2015ലായിരുന്നു ഇതിന് മുമ്പ് നിരക്കുകൾ പരിഷ്കരിച്ചത്.

പുതിയ ഉത്തരവ് പ്രകാരം കൃഷിനാശത്തിന് നൽകുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന കർഷകരുടെ പരാതികൾ പരിഗണിച്ചാണ് വനംവകുപ്പിന്റെ നടപടി.

കൃഷിനാശത്തിന് പുറമേ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ടാകുന്ന നാശത്തിനും നഷ്ടപരിഹാരം നൽകും. ഒരു തേങ്ങയ്ക്ക് 15 രൂപയും ഒരു കിലോ കൊക്കോയ്ക്ക് 30 രൂപയുമാണ് പുതിയ നിരക്ക്. നേരത്തെ തേങ്ങയുടെയോ കൊക്കോ മരത്തിന്റെയോ നാശത്തിന് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചിരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix