Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ‍്‍സി അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാരിന് ശുപാർശ. നിലവിൽ പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിന് പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്നാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ പ്രധാന നിർദേശം. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിന് പ്രത്യേക ഇന്റർവ്യൂ ബോർഡ് രൂപീകരിക്കണമെന്നും അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കമ്മീഷനിലെ അംഗസംഖ്യ പരിമിതപ്പെടുത്തുക, പൊതുപ്രവർത്തകരെ അംഗങ്ങളായി നിയമിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരിക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

അതിനിടെ, കേരള പിഎസ്‌സി ചെയർമാനെ സ്ഥാനത്തുനിന്ന് നീക്കാൻ രാഷ്ട്രപതിയോട് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്ഥാനമൊഴിയാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഗവർണറുടെ നടപടി. ചെയർമാൻ ഉൾപ്പെടെ 16 അംഗങ്ങളെ നീക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശയെന്നാണ് വിവരം. സംസ്ഥാന ചരിത്രത്തിൽ ഇത്തരമൊരു നടപടി ആദ്യമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പിഎസ്‌സി ചെയർമാനെ നിയമിക്കുന്നത് ഗവർണറാണെങ്കിലും സ്ഥാനത്തുനിന്ന് നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഭരണഘടനാപരമായ നടപടിക്രമങ്ങൾക്കും സുപ്രീം കോടതിയുടെ ഇടപെടലിനും വിധേയമായാണ് ചെയർമാനെ നീക്കാൻ കഴിയുക.

പിഎസ്‌സി ചെയർമാനെതിരെ നിരവധി പരാതികൾ ലോക്ഭവനിൽ ലഭിച്ചതിനെത്തുടർന്നാണ് നടപടി. ഐജി അജിതാബീഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ തീരുമാനമെടുത്തതെന്നാണ് വിവരം.

ലോക്ഭവൻ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ഡിജിപിക്ക് കൈമാറിയ റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചു. കേസെടുത്ത സാഹചര്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് വിവരം.

പിഎസ്‌സി അംഗങ്ങളുടെ നിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള ശുപാർശയും ചെയർമാനെ നീക്കാനുള്ള നീക്കവും സംസ്ഥാനത്തെ ഭരണ-നിയമന മേഖലയിൽ നിർണായക ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix