ബംഗളൂരു: ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ കുടുംബത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ 600 കോടി രൂപയുടെ ഗൂഢാലോചന നടത്തിയെന്ന് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയക്കെതിരെയുള്ള ‘സ്റ്റിങ് ഓപ്പറേഷന്’ കേസിലേക്ക് തങ്ങളെയും ജെഡിഎസിനെയും വലിച്ചിഴക്കാന്‍ ഡികെ ശിവകുമാറും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും കുമാരസ്വാമി ആരോപിക്കുന്നു. ആരോപണങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘ഞങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കാന്‍ ഉത്തരവിട്ടത് മറ്റാരലുമല്ല, നിലവിലെ മുഖ്യമന്ത്രി തന്നെയാണ്. ഞങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ അദ്ദേഹം നിരവധി ഗൂഢാലോചനകള്‍ നടത്തിയിട്ടുണ്ട്. അതിലൊന്ന് 600 കോടി രൂപയുടെ ക്വട്ടേഷന്‍ ഇടപാടാണ്. ഈ കൃത്യം അദ്ദേഹം തന്നെയാണ് ചെയ്തതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല’ -കുമാരസ്വാമി പറഞ്ഞു.
തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതികള്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും, സ്റ്റിങ് ഓപ്പറേഷന് കേസിലെ അന്വേഷണം തനിക്കെതിരായി തിരിച്ചുവിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി. കര്‍ണാടക പി എസ് സി റിക്രൂട്ട്മെന്റ് അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.




