Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ വാഹനാപകടക്കേസ്: ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് വീഴ്ചയെന്ന് ഹൈക്കോടതി റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ ബെൻസ് കാറിന്റെ ആർ.സി ഉടമയായ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് വീഴ്ചയെന്ന് റിപ്പോർട്ട്. ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി പൊലീസ് സ്റ്റേഷനിൽ പോയതെന്നും സ്റ്റേഷനിലെത്തുന്നതിന് മുമ്പ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രിക്ക് റിപ്പോർട്ട് നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണനിർവഹണ സമിതി റിപ്പോർട്ട് പരിശോധിക്കും.

അതേസമയം, അപകടമുണ്ടാക്കിയ ബെൻസിന്റെ ആർ.സി സസ്പെൻഡ് ചെയ്യുന്നതിനൊപ്പം ജഡ്ജിക്ക് മോട്ടോർ വാഹന വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസും നൽകും. അപകടത്തിൽപ്പെട്ട പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്. തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നായിരുന്നു ജഡ്ജിയുടെ മൊഴി. അതേസമയം, പതിനേഴുകാരന് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നത് തടയാനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന നിയമപ്രകാരം 25 വയസ്സ് വരെ വിലക്കേർപ്പെടുത്താനാണ് നീക്കം.

കേസിൽ തുടർനടപടികൾ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. നടപടികൾ സ്വീകരിക്കുന്നതിനായി എ.ഡി.ജി.പി പി. വിജയൻ ഇന്ന് കൊച്ചിയിലെത്തും. പ്രാരംഭ ഘട്ടത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് വിവരം. ആർ.സി ഉടമയായ ജഡ്ജിയെ കേസിൽ പ്രതിചേർത്ത കാര്യം ഹൈക്കോടതിയെ അറിയിക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വൈകിട്ട് നാലിനകം നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ തീരുമാനം.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ നിർദേശം നൽകിയിരുന്നു. കുടുംബം ഉൾപ്പെടെ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 199-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. എന്നാൽ, പ്രായപൂർത്തിയാകാത്ത മകനെ വാഹനം ഓടിക്കാൻ അനുവദിക്കുകയും ആ വാഹനം ഇടിച്ച് ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ പിതാവിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജയബാലകൃഷ്ണന്റെ കുടുംബം.

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ പതിനേഴുകാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്. ഏറെ വൈകിയാണ് പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തിയത്.

അതിനിടെ, പതിനേഴുകാരൻ തന്റെ ഇൻസ്റ്റഗ്രാം പേജ് നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനാണ് ഇതെന്നാണ് ഉയരുന്ന ആരോപണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix