പത്തനംതിട്ട: ളാഹ ചെമ്മംകര മുസ്ലിം പള്ളിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. റബർ ടാപ്പിങ്ങിന് പോയ ചിറ്റാർ പാമ്പിനി സ്വദേശി ഷാം, പൊട്ടംമൂഴി കിഴക്കേമാങ്കമണ്ണിൽ സലാവുദീൻ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും പത്തനംതിട്ട ആശുപത്രിയിലേക്ക് മാറ്റി.




