Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അടി…. അടിയോടടി! കിവികളെ പച്ചയ്ക്ക് കത്തിച്ച് അഭിഷേകും വൈഭവും, പരമ്പര സ്വന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 199 റൺസ് വിജയലക്ഷ്യം വെറും 13 ഓവറുകളിൽ ഇന്ത്യ മറികടന്നു. നഷ്ടപ്പെട്ടത് 4 വിക്കറ്റുകൾ. കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിങ് വിരുന്നാണ് സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയും 44 റൺസെടുത്ത വൈഭവ് സൂര്യവംശിയും ചേർന്ന് നൽകിയത്. പവർപ്ലേ കഴിയുമ്പോൾ ഇന്ത്യൻ സ്കോർ 118. പന്തെടുത്തവരെല്ലാം കണക്കിന് അടി വാങ്ങിക്കൂട്ടി. 38 പന്തിൽ നിന്ന് അഭിഷേക് 113 റൺസെടുത്തു.

10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെന്ന നിലയിൽ നിന്ന് പിന്നീട് അവസാന നിമിഷം വിക്കറ്റുകൾ വീണതാണ് വിജയം പതുക്കെയാക്കിയത്. അഭിഷേകും വൈഭവും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ വെറും 43 പന്തിൽ നിന്ന് 133 റൺസാണ് അടിച്ചെടുത്തത്.

ഇരുവരും തകർത്തടിച്ചതോടെ വെറും ആറ് ഓവറിൽ ഇന്ത്യൻ സ്‌കോർ 118 റൺസിലെത്തി. വെറും 2.2 ഓവറിൽ ഇന്ത്യൻ സ്‌കോർ 50 കടന്നിരുന്നു. അന്താരാഷ്ട്ര ടി20-യിൽ ഏറ്റവും വേഗത്തിൽ 50 റൺസിലെത്തുന്ന ടീമെന്ന റെക്കോഡ് റൊമാനിയ, പാപ്പുവ ന്യൂ ഗിനിയ എന്നിവർക്കൊപ്പം ഇന്ത്യ സ്വന്തമാക്കി. വെറും അഞ്ച് ഓവറിൽ ഇന്ത്യൻ സ്‌കോർ 100-ൽ എത്തി. ഇതോടെ അന്താരാഷ്ട്ര ടി20-യിൽ ഏറ്റവും വേഗത്തിൽ 100 റൺസ് അടിച്ചെടുക്കുന്ന ടീം എന്ന റെക്കോഡും ഇന്ത്യയ്ക്ക് സ്വന്തമായി. പവർപ്ലേയിൽ 118 റൺസെടുത്ത ഇന്ത്യ, അന്താരാഷ്ട്ര ടി20-യിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോർ എന്ന റെക്കോഡും തൂക്കി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തിരുന്നു. അർധ സെഞ്ചുറിയുമായി പുറത്താകാതെനിന്ന ഡാരിൽ മിച്ചലിന്റെ ഇന്നിങ്‌സാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 52 പന്തുകൾ നേരിട്ട മിച്ചൽ അഞ്ചു വീതം സിക്‌സുകളും ഫോറുകളുമുൾപ്പടെ 89 റൺസോടെ പുറത്താകാതെ നിന്നു. ടി20-യിൽ താരത്തിന്റെ ഉയർന്ന സ്‌കോറാണിത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix