Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ അപകടം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പൊലീസ് വീഴ്ചയിൽ കൂടുതൽ നടപടികളുമായി ആഭ്യന്തരവകുപ്പ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ ഉടൻ മാറ്റിയേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. പകരം ചുമതല ആർ. നിശാന്തിനിക്ക് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സി.ഐ. ശ്യാംകുമാർ കെ.എസ്., എസ്.എച്ച്.ഒ. വിശ്വജിത്ത് വി.എസ്., എ.എസ്.ഐ. മനോജ് കെ.ടി., സി.പി.ഒ. അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവസ്ഥലം സന്ദർശിച്ച എ.ഡി.ജി.പി. പി. വിജയൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.

അതേസമയം, പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് പി. രാജീവ് രംഗത്തെത്തി. ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു രാജീവിന്റെ പ്രതികരണം. ആഭ്യന്തരമന്ത്രി ഇടപെട്ടാൽ മാത്രമാണ് പൊലീസ് ശരിയായി പ്രവർത്തിക്കുന്നതെന്നും ഓരോ പൊലീസ് സ്റ്റേഷനിലും ചെന്നിത്തല എസ്.ഐയായി ചുമതലയേൽക്കേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.

കുടുംബം ഇപ്പോഴും കടുത്ത ആശങ്കയിലാണെന്ന് പി. രാജീവ് പറഞ്ഞു. ജയബാലകൃഷ്ണന്റെ ജീവിതം മക്കൾക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും കുടുംബത്തിന് ഇപ്പോഴും നീതിയുടെ കാര്യത്തിൽ പൂർണ വിശ്വാസം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിച്ചതിൽ ആശങ്കയുണ്ടെന്നും ജാമ്യം നിഷേധിക്കാൻ ആവശ്യമായ നിലപാട് പൊലീസ് സ്വീകരിച്ചില്ലെന്നും രാജീവ് ആരോപിച്ചു.

ജയബാലകൃഷ്ണന്റെ കേസിൽ ജഡ്ജിക്ക് പൊലീസിന്റെ സഹായം ലഭിച്ചെന്നത് പകൽപോലെ വ്യക്തമാണെന്നും നാട്ടിൽ സാധാരണക്കാർക്കും പണക്കാരനും വ്യത്യസ്ത നീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിനേഴുകാരന് ജാമ്യം നിഷേധിക്കുന്നതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ പൊലീസ് ആവശ്യമായ ഇടപെടൽ നടത്തിയില്ലെന്നും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇടപെടാൻ ശ്രമിച്ച സാഹചര്യമുണ്ടായെന്നും പി. രാജീവ് ആരോപിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. അഡീഷണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരനാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ പതിനേഴുകാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജയബാലകൃഷ്ണന്റെ കുടുംബവും പൊലീസിനെതിരെ രംഗത്തെത്തി.

സംഭവത്തിൽ ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായത്. തുടർന്ന് രാത്രി വൈകി പതിനേഴുകാരനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix