Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദേവസ്വം ബോർഡ് ഡിജിറ്റലൈസേഷൻ കരാറിൽ ദുരൂഹത; 70 കോടിയുടെ പദ്ധതിയിൽ അട്ടിമറിയെന്ന് ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സമ്പൂർണ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട 70 കോടി രൂപയുടെ കരാറിൽ വൻ ദുരൂഹത. കിറ്റ്ഫ്രയുടെ ഡയറക്ടർ ബോർഡ് അറിയാതെയാണ് ദേവസ്വം ബോർഡുമായി കരാർ ഉണ്ടാക്കിയതെന്നാണ് വിവരം. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ നിയമനങ്ങൾക്കും സർക്കാർ അനുമതി ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1,250 ഓളം ക്ഷേത്രങ്ങളിലെ വരവ് ചെലവ് കണക്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനാണ് സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതി നടപ്പാക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. പത്ത് രൂപയുടെ വഴിപാട് മുതൽ ക്ഷേത്രങ്ങളിലെ എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ദേവസ്വം ബോർഡ് കിറ്റ്ഫ്രയെ സമീപിക്കുകയായിരുന്നു. എന്നാൽ, കിറ്റ്ഫ്രയുടെ ഡയറക്ടർ ബോർഡിന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് സ്ഥാപനം പദ്ധതി ഏറ്റെടുത്തതെന്നാണ് വിവരം.

പദ്ധതിയുമായി ബന്ധപ്പെട്ട് ഡോ. സന്തോഷ് ബാബുവിന്റെ നിയമനത്തിലും ദുരൂഹതയുണ്ട്. പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് മേധാവിയായാണ് അദ്ദേഹത്തെ നിയമിച്ചത്. ദേവസ്വം ബോർഡിന്റെ ഡിജിറ്റലൈസേഷൻ കരാറിൽ ക്രമക്കേട് നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് സന്തോഷ് ബാബുവായിരുന്നു കിറ്റ്ഫ്രയുടെ മാനേജിങ് ഡയറക്ടർ. കരാർ ഏറ്റെടുത്തതിന് പിന്നാലെയാണ് സന്തോഷ് ബാബു ഉൾപ്പെടെ മൂന്ന് അംഗങ്ങളടങ്ങുന്ന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചത്.

കിറ്റ്ഫ്രയുടെ മുൻ ജനറൽ മാനേജർ രാഹുൽ രാജ്, ഇൻഫർമേഷൻ കേരള മിഷൻ ഉദ്യോഗസ്ഥനായ ഡോ. കെ.പി. നൗഫൽ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. എന്നാൽ, തദ്ദേശവകുപ്പിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് കെ.പി. നൗഫലിനെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം.

പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചതിന് പിന്നാലെ സന്തോഷ് ബാബു കിറ്റ്ഫ്രയുടെ മാനേജിങ് ഡയറക്ടർ സ്ഥാനം രാജിവച്ചു. രാഹുൽ രാജ് കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായും നിയമിതനായി. ഇരുവരും കിറ്റ്ഫ്രയിൽനിന്ന് മാറിയിട്ടും ദേവസ്വം ബോർഡിന്റെ ഡിജിറ്റലൈസേഷൻ കരാറിന്റെ ചുമതല ഈ മൂന്നംഗ സംഘം തന്നെ കൈകാര്യം ചെയ്യുന്നതായാണ് വിവരം.

കരാറുമായി ബന്ധപ്പെട്ട ദുരൂഹതകൾക്കിടെ ഐ.ടി. സ്പെഷ്യൽ സെക്രട്ടറി കിറ്റ്ഫ്രയ്ക്ക് അയച്ച കത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix