Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുനോ ദേശീയോദ്യാനത്തിൽ ചീറ്റ വെടിയേറ്റ് ചത്ത സംഭവം; കേന്ദ്രം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ 19 മാസം പ്രായമുള്ള ചീറ്റ വെടിയേറ്റ് ചത്ത സംഭവത്തിൽ കേന്ദ്രസർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയിലെ (NTCA) ഫോറസ്റ്റ് ഇൻസ്പെക്ടർ ജനറൽ, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിലെ (WCCB) അഡീഷണൽ ഡയറക്ടർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടാകും.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ വനം, പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ദൗത്യസംഘത്തെയും (STF) രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണസംഘം ഈ സംഘവുമായി സഹകരിച്ചായിരിക്കും അന്വേഷണം നടത്തുക.

കെഎൻജി 22 (KNG22) എന്ന പേരിലുള്ള 19 മാസം പ്രായമുള്ള ആൺ ചീറ്റയാണ് ബുധനാഴ്ച പുലർച്ചെ ചത്തത്. ‘നിർവ’ എന്ന ചീറ്റയുടെ കുഞ്ഞാണിത്. പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി രാജ്യത്ത് എത്തിച്ച ചീറ്റകൾക്ക് മികച്ച സുരക്ഷ ഉറപ്പാക്കേണ്ടതിനാൽ സംഭവത്തെ കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ചീറ്റയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷണസംഘം വിശദമായി പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ച് മധ്യപ്രദേശ് വനംവകുപ്പുമായി ചേർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. അന്വേഷണം പൂർത്തിയാക്കിയ ശേഷം കേന്ദ്രസംഘം റിപ്പോർട്ടും ശുപാർശകളും പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix