Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദീപാവലി കച്ചവടത്തെ ബാധിക്കുമെന്ന് ആശങ്ക; ഇന്ത്യ സഖ്യത്തിന്റെ റാലി മാറ്റിവെക്കണമെന്ന് രാഹുൽ ഗാന്ധിയോട് വ്യാപാരികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്താൻ നിശ്ചയിച്ച ഇന്ത്യ സഖ്യത്തിന്റെ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തയച്ച് വ്യാപാരികളുടെ സംഘടന. ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) ആണ് ബുധനാഴ്ച കത്തയച്ചത്.

ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കേറിയ കച്ചവട സമയത്ത് റാലി നടത്തുന്നത് വ്യാപാരത്തെ ബാധിക്കുമെന്നാണ് സംഘടനയുടെ ആശങ്ക. റാലിയിലെ ജനത്തിരക്ക് വിപണികളിൽ ഉപഭോക്താക്കൾ എത്തുന്നതിന് തടസ്സമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ദീപാവലി കഴിയുന്നതുവരെ റാലി നടത്തരുതെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഡൽഹിയിലെ 20 മാർക്കറ്റുകളിൽ നിന്നുള്ള വ്യാപാര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ രാഹുൽ ഗാന്ധി 20 മിനിറ്റ് സമയം അനുവദിക്കണമെന്നും സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ ആവശ്യപ്പെട്ടു. തർക്കത്തിനല്ല, ചർച്ചയ്ക്കാണ് തങ്ങൾ തയ്യാറാകുന്നതെന്നും വ്യാപാരികളുടെ ആശങ്കകൾ കേൾക്കാൻ അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

റാലി കൂടുതൽ ഉപഭോക്താക്കളെ വിപണികളിലേക്ക് എത്തിക്കുകയും കച്ചവടം വർധിപ്പിക്കുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധിക്ക് വ്യാപാരികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ പ്രതിഷേധത്തിൽനിന്ന് പിന്മാറാമെന്നും സംഘടന വ്യക്തമാക്കി. മറിച്ച്, റാലി കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികൾക്ക് ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ ദീപാവലിക്ക് ശേഷം മറ്റൊരു തീയതിയിലേക്ക് റാലി മാറ്റിവെക്കണമെന്നും സിടിഐ ആവശ്യപ്പെട്ടു.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സംഘടന രാഹുൽ ഗാന്ധിക്ക് കത്തയക്കുന്നത്. ഒക്ടോബർ 24ന് അയച്ച ആദ്യ കത്തിലും തിരക്കേറിയ വ്യാപാര സീസൺ കണക്കിലെടുത്ത് റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രാംലീല മൈതാനത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ചാന്ദ്‌നി ചൗക്ക്, ഭഗീരഥ് പാലസ്, കരോൾ ബാഗ്, ചോരി ബസാർ തുടങ്ങിയ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ കച്ചവടത്തെ റാലി ബാധിക്കുമെന്നാണ് വ്യാപാരികളുടെ വാദം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix