Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇപി ശ്യാംജിത്തിനെതിരെ വൈദേകം മാനേജ്മെന്റ്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: സിപിഎം നേതാവ് ഇപി ജയരാജന്റെ സഹോദരിയുടെ മകൻ ഇപി ശ്യാംജിത്തിനെതിരെ നിയമനടപടിയുമായി വൈദേകം റിസോർട്ട് മാനേജ്മെന്റ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്യാംജിത്തിന് വക്കീൽ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.

ഇപി ജയരാജന്റെ ഭാര്യ വൈദേകം റിസോർട്ടിൽ നിക്ഷേപിച്ച പണം ശശിധരൻ കർത്തയുടേതാണെന്ന് ശ്യാംജിത്ത് ആരോപിച്ചിരുന്നു. ഈ ആരോപണത്തിനെതിരെയാണ് മാനേജ്മെന്റ് നിയമനടപടിയുമായി മുന്നോട്ടുപോയത്.

അതേസമയം, ശ്യാംജിത്തിന്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന വാദം തെറ്റാണെന്ന് വൈദേകം മാനേജ്മെന്റ് ആരോപിച്ചു. അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് ദീപയെ ജോലിയിൽ നിന്ന് പുറത്താക്കിയതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്നും ആരോപണമുണ്ട്. ഇതിന് തെളിവായി ചില വൗച്ചറുകളും മാനേജ്മെന്റ് പുറത്തുവിട്ടു.

സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോർട്ടിന്റെ പിആർഒ എന്ന പേരിൽ വിസിറ്റിങ് കാർഡ് അച്ചടിച്ചുവെന്നും മാനേജ്മെന്റ് ആരോപിച്ചു. ഇതുസംബന്ധിച്ച് ശ്യാംജിത്ത് ജോലി ചെയ്യുന്ന ഐസിഎമ്മിൽ പരാതി നൽകിയിട്ടുണ്ടെന്നും വൈദേകം അധികൃതർ വ്യക്തമാക്കി. ആരോപണങ്ങളിൽ ശ്യാംജിത്തിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം ലഭ്യമല്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix