ആലപ്പുഴ: ഹരിപ്പാട് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ പ്രണയം നിരസിച്ചതിനെത്തുടർന്നുള്ള ക്വട്ടേഷനാണെന്ന ആരോപണവുമായി കുട്ടിയുടെ കുടുംബം. മർദനത്തിന് പിന്നിൽ പ്ലസ് വൺ വിദ്യാർഥിനിയാണെന്നാണ് കുട്ടിയുടെ അമ്മയുടെ ആരോപണം.
പെൺകുട്ടിയുടെ സുഹൃത്തായ 19കാരൻ ക്വട്ടേഷൻ ഏറ്റെടുത്തെന്നും തുടർന്ന് പതിനാറോളം പേരടങ്ങുന്ന സംഘം കുട്ടിയെ ക്രൂരമായി മർദിച്ചെന്നുമാണ് അമ്മയുടെ പരാതിയിൽ പറയുന്നത്. അതേസമയം, ഇത്തരം ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.




