Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊട്ടിഘോഷിച്ച് ഉദ്ഘാടനം; ഒരു മാസം തികയും മുമ്പേ മലപ്പുറം-നെടുമ്പാശ്ശേരി KSRTC സർവീസ് നിലച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവച്ചു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് സർവീസ് നിലച്ചത്. ബസ് നിരന്തരം തകരാറിലാകുന്നതാണ് സർവീസ് നിർത്താൻ കാരണമെന്ന് അധികൃതർ അറിയിച്ചു. പുതിയ ബസ് ലഭിക്കുന്നതോടെ സർവീസ് പുനരാരംഭിക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ മാസം 26ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ സർവീസ് നിർത്തേണ്ടിവന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസകരമായിരുന്നു ഈ സർവീസ്.

രണ്ട് ബസുകളാണ് സർവീസിനായി അനുവദിച്ചിരുന്നത്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒരു ബസ് സർവീസ് ആരംഭിച്ചിരുന്നില്ല. കോട്ടപ്പുറം, കുറ്റിപ്പുറം, തൃശൂർ വഴി സർവീസ് നടത്തിയിരുന്ന എ.സി. ബസാണ് ഇപ്പോൾ നിർത്തിവച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix