Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നാവിക് ശൃംഖലയ്ക്ക് കരുത്തേകാൻ എൻവിഎസ് 03; വിക്ഷേപണം ഇന്ന് രാത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇന്ത്യയുടെ നാവിക് ഉപഗ്രഹ ശൃംഖലയ്ക്ക് കരുത്തേകാൻ ഒരുങ്ങുന്ന എൻവിഎസ് 03 ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിൽ നിർണായകമായ മാറ്റങ്ങളുമായി ഇസ്രൊ. നേരത്തെ വിക്ഷേപിച്ച എൻവിഎസ് 02 ഉപഗ്രഹത്തിലുണ്ടായ സാങ്കേതിക തകരാർ ആവർത്തിക്കാതിരിക്കാനാണ് പുതിയ നടപടി. ഉപഗ്രഹത്തിലെ പൈറോ വാൾവുകൾ തുറന്ന നിലയിൽ വിക്ഷേപണം നടത്താനാണ് ഇസ്രൊ തീരുമാനിച്ചിരിക്കുന്നത്.

2025 ജനുവരി 29ന് വിക്ഷേപിച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് ഭ്രമണപഥം ഉയർത്താൻ കഴിഞ്ഞിരുന്നില്ല. ഉപഗ്രഹത്തിലെ ഓക്സിഡൈസർ വാൾവ് തുറക്കാത്തതായിരുന്നു ഇതിന് കാരണം. പ്രധാന വാൾവും ബാക്കപ്പ് വാൾവും പ്രവർത്തിക്കാതിരുന്നതോടെ ഉപഗ്രഹം താഴ്ന്ന ഭ്രമണപഥത്തിൽ കുടുങ്ങി. ഇതോടെ നാവിക് ഉപഗ്രഹ ശൃംഖലയെയും പ്രതിസന്ധി ബാധിച്ചു.

ഉപഗ്രഹം ബഹിരാകാശത്തെത്തിയ ശേഷം ഭ്രമണപഥം ഉയർത്താനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും ത്രസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഇതിനാവശ്യമായ ഇന്ധനവും ഓക്സിഡൈസറും പ്രത്യേക ടാങ്കുകളിലാണ് സൂക്ഷിക്കുന്നത്. ഇവ എഞ്ചിനിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനത്തിലെ പ്രധാന ഭാഗമാണ് പൈറോ വാൾവുകൾ.

ചെറിയ വൈദ്യുത സിഗ്നൽ ലഭിക്കുമ്പോൾ തുറക്കുന്ന പൈറോ വാൾവുകൾ ഒരിക്കൽ തുറന്നാൽ പിന്നീട് അടയ്ക്കാൻ കഴിയില്ല. എൻവിഎസ് 02വിൽ വാൾവുകൾ തുറക്കാനുള്ള സിഗ്നൽ കൈമാറുന്ന കണക്ടറുകൾ വിട്ടുപോയതാകാം തകരാറിന് കാരണമെന്നാണ് ഇസ്രൊയുടെ വിദഗ്ധ സമിതി വിലയിരുത്തിയത്.

ഈ പ്രശ്നം ആവർത്തിക്കാതിരിക്കാനാണ് എൻവിഎസ് 03യിൽ പൈറോ വാൾവുകൾ നേരത്തെ തുറന്ന നിലയിൽ വിക്ഷേപണം നടത്താൻ തീരുമാനിച്ചത്. എന്നാൽ ഇതിലും ചില അപകടസാധ്യതകളുണ്ട്. പൈറോ വാൾവുകൾക്ക് ശേഷം ഇന്ധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന ലാച്ച് വാൾവുകളുമുണ്ട്. വിക്ഷേപണ സമയത്തെ ശക്തമായ പ്രകമ്പനം ലാച്ച് വാൾവുകളെ ബാധിക്കുമോ എന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ വിക്ഷേപണ സമയത്തെ പ്രകമ്പനം ലാച്ച് വാൾവുകളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ഇസ്രൊ വൃത്തങ്ങൾ അറിയിക്കുന്നത്.

അതേസമയം, പൈറോ വാൾവുകളുടെ തകരാറിന് നിർമാണ വസ്തുക്കളുടെ ഗുണനിലവാരക്കുറവും കാരണമായിരിക്കാമെന്നാണ് മറ്റൊരു വിലയിരുത്തൽ. അതിനാൽ വരും ദൗത്യങ്ങളിൽ ഗുണനിലവാര പരിശോധന കൂടുതൽ കർശനമാക്കേണ്ടതും പ്രധാനമാണ്. എൻവിഎസ് 03യുടെ വിജയം നാവിക് ശൃംഖലയുടെ പ്രവർത്തനത്തിന് നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix