Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അടുത്ത ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ്മ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ പരിശീലക സംഘത്തിൽ അടക്കം വൻ അഴിച്ചുപണി നടത്തുന്ന ഫ്രാഞ്ചൈസി ക്യാപ്റ്റൻസിയിലും മാറ്റത്തിന് ഒരുങ്ങുന്നതായാണ് സൂചന. ഹാർദിക് പാണ്ഡ്യയ്ക്ക് പകരം രോഹിത് ശർമ്മയെ നായകനാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 14 മത്സരങ്ങളിൽ പത്തിലും പരാജയപ്പെട്ട ടീം ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ മുംബൈയുടെ ഐപിഎൽ കിരീടവരൾച്ച ആറ് വർഷമായി നീളുകയാണ്.

കഴിഞ്ഞ സീസണിന്റെ പകുതിയിൽ തന്നെ ഹാർദിക്കിനെ നായകസ്ഥാനത്തുനിന്ന് മാറ്റി രോഹിത്തിനെ വീണ്ടും ചുമതലയേൽപ്പിക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകൾക്കൊപ്പം ഭാവി നായകനായി തിലക് വർമ്മയെയും പരിഗണിച്ചിരുന്നു. തിലക് വർമ്മയെ നായകനാക്കണമെന്ന നിർദേശം ആദ്യം മുന്നോട്ടുവെച്ചത് രോഹിത് തന്നെയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ടീമിനെ വീണ്ടും നയിക്കണമെന്ന മാനേജ്‌മെന്റിന്റെ അഭ്യർഥന രോഹിത് അംഗീകരിച്ചതായാണ് വിവരം.

രോഹിത് വീണ്ടും നായകസ്ഥാനത്തേക്ക് എത്തുന്നതോടെ ഹാർദിക് പാണ്ഡ്യയുടെ മുംബൈയിലെ ഭാവിയും ചർച്ചയാകുകയാണ്. താരത്തെ മറ്റൊരു ടീമിലേക്ക് ട്രേഡ് ചെയ്യാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. എന്നാൽ ട്രേഡ് നടന്നില്ലെങ്കിൽ രോഹിത്തിന്റെ നേതൃത്വത്തിൽ കളിക്കാൻ ഹാർദിക് സമ്മതിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2024 സീസണിന് മുന്നോടിയായാണ് ഗുജറാത്ത് ടൈറ്റൻസിൽനിന്ന് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനായി തിരിച്ചെത്തിച്ചത്. എന്നാൽ രോഹിത്തിനെ മാറ്റി ഹാർദിക്കിനെ നായകനാക്കിയ തീരുമാനത്തിനെതിരെ ആരാധകരിൽനിന്ന് വലിയ പ്രതിഷേധമുയർന്നിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ ഉൾപ്പെടെ ഹാർദിക്കിന് കൂവൽ നേരിടേണ്ടിവന്നിരുന്നു.

അതേസമയം, പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ പരിശീലക സംഘത്തിലും നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ പരിശീലകൻ മഹേല ജയവർധനെയ്ക്ക് പകരം കീറോൺ പൊള്ളാർഡ് ഹെഡ് കോച്ചിന്റെ ചുമതലയേൽക്കും. മുൻ മുംബൈ താരം റോബിൻ ഉത്തപ്പ ബാറ്റിങ് കോച്ചായും ന്യൂസിലൻഡ് മുൻ പേസർ മിച്ചൽ മക്ക്ലെനഗൻ ബൗളിങ് കോച്ചായും പ്രവർത്തിക്കും.

മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് ടി. ദിലീപ് ഫീൽഡിങ് കോച്ചായും ധവാൽ കുൽക്കർണി ഡെവലപ്‌മെന്റ് ബൗളിങ് കോച്ചായും ചുമതലയേൽക്കും.

പരിശീലക സംഘത്തിലെ മാറ്റങ്ങൾക്ക് പിന്നാലെ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി തിരിച്ചുവരവ് കൂടി യാഥാർഥ്യമായാൽ പുതിയ സീസണിൽ മുംബൈ ഇന്ത്യൻസ് വലിയ മാറ്റങ്ങളോടെയാകും കളത്തിലിറങ്ങുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix