Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരിക്കിൽ നിന്ന് പൂർണ മോചനം; ജെമീമ തിരിച്ചെത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മൂന്ന് മാസത്തെ വിശ്രമത്തിനും ചികിത്സയ്ക്കും ശേഷം പൂർണ കായികക്ഷമത വീണ്ടെടുത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗ്സ്. വലത് തുടയിലെ ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് ഓഗസ്റ്റ് മുതൽ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന താരം, കളത്തിലേക്ക് മടങ്ങിയെത്താനുള്ള ആവേശത്തിലാണ്.

ഓഗസ്റ്റ് മൂന്നിന് കാർഡിഫിൽ നടന്ന ദി ഹണ്ട്രഡ് ടൂർണമെന്റിൽ സതേൺ ബ്രേവിനായി കളിക്കുന്നതിനിടെയാണ് ജെമിമയ്ക്ക് പരിക്കേറ്റത്. ബിസിസിഐ മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ തുടർചികിത്സയും പുനരധിവാസവും ആവശ്യമായി വന്നു. ഇതോടെ വനിതാ ടി20 ഏഷ്യ കപ്പ്, ഏഷ്യൻ ഗെയിംസ് എന്നിവയ്ക്കൊപ്പം സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയും താരത്തിന് നഷ്ടമായി.

മൂന്ന് മാസത്തെ പുനരധിവാസത്തിന് ശേഷം പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത വിവരം ജെമിമ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. പരിക്ക് മാറിയെന്നും ഇനി മത്സരവേദിയിലേക്ക് തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണെന്നും താരം കുറിച്ചു.

ഇന്ത്യൻ വനിതാ ടീമിന്റെ മധ്യനിരയിലെ നിർണായക താരമാണ് 25കാരിയായ ജെമിമ. വനിതാ ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ നാലാം സ്ഥാനത്താണ് താരം. 119 സ്ട്രൈക്ക് റേറ്റിൽ ഇതുവരെ 2,824 റൺസാണ് ജെമിമ സ്വന്തമാക്കിയത്. മൂന്ന് ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനമാണ് താരത്തിന്റെ കരുത്ത്.

കഴിഞ്ഞ ജൂണിൽ ഇംഗ്ലണ്ടിൽ നടന്ന ഐസിസി വനിതാ ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് ജെമിമ അവസാനമായി ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചത്. ഡിസംബറിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലൂടെ ദേശീയ ടീമിലേക്ക് തിരിച്ചെത്താനാണ് താരത്തിന്റെ ലക്ഷ്യം.

ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. ജെമിമയുടെ തിരിച്ചുവരവ് ഇന്ത്യൻ മധ്യനിരയ്ക്ക് കൂടുതൽ കരുത്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix