Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാക്കുറിപ്പ്; ചങ്ങനാശ്ശേരി കൂട്ടമരണത്തിൽ അന്വേഷണം ഊർജിതം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച സാജുവിന്റെയും മകൻ സവിന്റെയും സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സവിൻ ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് തുടങ്ങിയ ഇടപാടുകളിൽ ഏർപ്പെട്ട് പണം നഷ്ടപ്പെടുത്തിയിരുന്നതായി ബന്ധുക്കളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുകയാണ്. വിദേശത്തുള്ള സവിന്റെ ഭാര്യയിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ തേടും. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന സൂചനയാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

ചൊവ്വാഴ്ചയാണ് ചങ്ങനാശ്ശേരി എസ്.ബി. കോളേജിന് സമീപം താമസിച്ചിരുന്ന കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സവിൻ (34) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

സാജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സവിനെ സ്റ്റോർ റൂമിലുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ വീട്ടിൽ അതിക്രമം നടന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. മൂവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൂന്ന് മൃതദേഹങ്ങളും സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച സംസ്കാരം നടക്കും. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix