Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബംഗാൾ ഉൾക്കടലിൽ ‘മുരശ്’ ചുഴലിക്കാറ്റ്; കേരളത്തിലും മഴ മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ ‘മുരശ്’ എന്ന പേരിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റിന് പേര് നിർദേശിച്ചത് ഇന്ത്യയാണ്. യുദ്ധവാദ്യമായ പെരുമ്പറ എന്നാണ് ‘മുരശ്’ എന്ന വാക്കിന്റെ അർഥം. നവംബർ രണ്ടിന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിശക്ത ചുഴലിക്കാറ്റായി മാറുന്ന മുരശ്, നവംബർ മൂന്നിന് രാവിലെ തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് കരതൊടുമെന്നാണ് പ്രവചനം. നെല്ലൂരിനും നരസാപുരത്തിനും ഇടയിലായിരിക്കും കരതൊടുക. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലും പരമാവധി 120 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ നവംബർ നാലുവരെ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ നിർദേശം നൽകി.

കേരളത്തിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് മുതൽ നവംബർ അഞ്ചുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix