Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഞ്ചാം ടി20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോൽവി; ഗ്ലെന്‍ ഫിലിപ്‌സ് പരമ്പരയിലെ താരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹാമില്‍ട്ടണ്‍: ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോൽവി. ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ നടന്ന അവസാന മത്സരത്തിൽ 192 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 18 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ തന്നെ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു. ഗ്ലെൻ ഫിലിപ്‌സാണ് പരമ്പരയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. ഇഷാൻ കിഷനും ശ്രേയസ് അയ്യരുമാണ് ഇന്ത്യക്കായി തിളങ്ങിയത്. 32 പന്തിൽ 61 റൺസെടുത്ത ഇഷാനും 23 പന്തിൽ 50 റൺസെടുത്ത ശ്രേയസും ചേർന്ന് 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഇരുവരും പുറത്തായതോടെ ഇന്ത്യ വീണ്ടും തകർച്ചയിലേക്ക് നീങ്ങി. തിലക് വർമ്മയ്ക്ക് ആറ് റൺസ് മാത്രമാണ് നേടാനായത്.

തുടർന്ന് നമൻ ധിർ 33 റൺസും നിതീഷ് കുമാർ റെഡ്ഡി 22 റൺസും നേടി. ഇരുവരും ചേർന്നുള്ള 46 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ആദം മിൽനെ ന്യൂസിലൻഡിനായി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ടിം സീഫെർട്ടിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും വെടിക്കെട്ട് പ്രകടനമാണ് ന്യൂസിലൻഡിന് അനായാസ ജയം സമ്മാനിച്ചത്. 50 പന്തിൽ അഞ്ച് സിക്‌സും 11 ഫോറുമടക്കം 93 റൺസെടുത്ത സീഫെർട്ട് സെഞ്ചുറിക്ക് ഏഴ് റൺസ് അകലെ പുറത്തായി. 38 പന്തിൽ മൂന്ന് സിക്‌സും എട്ട് ഫോറുമടക്കം പുറത്താകാതെ 65 റൺസാണ് ഫിലിപ്‌സ് നേടിയത്.

ഫിൻ അലനെ രണ്ട് റൺസിന് പുറത്താക്കി ന്യൂസിലൻഡിന് തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും സീഫെർട്ടും ഡാരിൽ മിച്ചലും ചേർന്ന് 73 റൺസ് കൂട്ടിച്ചേർത്തു. മിച്ചൽ 29 റൺസെടുത്ത് മടങ്ങി. പിന്നീട് ഫിലിപ്‌സിനൊപ്പം സീഫെർട്ട് 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സീഫെർട്ട് പുറത്തായെങ്കിലും ബെവോൺ ജേക്കബ്സിനൊപ്പം ഫിലിപ്‌സ് ടീമിനെ വിജയത്തിലെത്തിച്ചു. 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് ലക്ഷ്യം മറികടന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix