തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,775 രൂപയും ഒരു പവന് 1,02,200 രൂപയുമായി.
കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് പുതിയ വിലവിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ദിവസമായി ഒരു പവൻ സ്വർണത്തിന് 1,01,840 രൂപയായിരുന്നു വില. ഇതിനുമുമ്പുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ കുറവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാം വെള്ളിക്ക് 2,000 രൂപയുമാണ് വില.




