Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രിയുടെ അറിവില്ലാതെ മൂന്ന് ബാർ ലൈസൻസുകൾ പുതുക്കി; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എക്സൈസ് മന്ത്രിയുടെ അറിവില്ലാതെ മൂന്ന് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടായേക്കും. ലൈസൻസ് അതിവേഗം അനുവദിച്ചതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി ആലോചിക്കുന്നത്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ മുൻ സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ അനുസരിച്ച് പുതിയ നടപടികൾ സ്വീകരിക്കരുതെന്ന് നിർദേശിച്ച് സർക്കുലർ ഇറക്കാനും ആലോചനയുണ്ട്.

എറണാകുളത്തെ രണ്ട് ബിയർ വൈൻ പാർലറുകൾക്ക് ജൂണിലാണ് ബാർ ലൈസൻസ് പുതുക്കി നൽകിയത്. ഇതിൽ ഒരു സ്ഥാപനത്തിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം തന്നെ ലൈസൻസ് ലഭിച്ചു. പാലായിലെ ഒരു സ്ഥാപനത്തിന് സെപ്റ്റംബർ അവസാനം അപേക്ഷ നൽകിയപ്പോൾ ഒക്ടോബർ മൂന്നിന് ലൈസൻസ് അനുവദിച്ചു.

നിയമസഭാ ചോദ്യത്തിന് മറുപടി നൽകുന്നതിനായി സംസ്ഥാനത്തെ ബാറുകളുടെ എണ്ണം പരിശോധിച്ചപ്പോഴാണ് മൂന്ന് ലൈസൻസുകൾ പുതുക്കിയ വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. 2014ൽ ബാറുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് ബിയർ വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളാണിവ.

മൂന്ന് സ്റ്റാർ ഹോട്ടലായി ഉയർത്തിയാൽ ബാർ ലൈസൻസ് അനുവദിക്കാമെന്ന ചട്ടഭേദഗതി 2017ൽ ഇടതുസർക്കാർ കൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് പുതുക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരമുണ്ടായിരുന്നു.

എന്നാൽ പുതിയ മദ്യനയം തീരുമാനിക്കാനിരിക്കെ സർക്കാരിന്റെ അനുമതിയില്ലാതെ ലൈസൻസ് പുതുക്കിയതിനെ തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർമാരായ പി.കെ. സതീഷ്, ഷിബു പി.എൽ എന്നിവരെ സസ്പെൻഡ് ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിലാണ് അതിവേഗം ലൈസൻസ് പുതുക്കിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം പരിഗണിക്കുന്നത്.

ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ജോയിന്റ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും മന്ത്രി ആലോചിക്കുന്നുണ്ട്. പുതുക്കി നൽകിയ ലൈസൻസുകൾ റദ്ദാക്കുന്നതിന് നിയമോപദേശം തേടിയിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് പുതുക്കാനുള്ള അധികാരം പിൻവലിക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ചട്ടപ്രകാരമാണ് ലൈസൻസ് പുതുക്കിയതെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് മന്ത്രി അംഗീകരിച്ചിട്ടില്ല. പുതിയ ബാറുകൾക്കായി 29 അപേക്ഷകൾ നിലവിൽ എക്സൈസ് വകുപ്പിന് മുന്നിലുണ്ട്. പുതിയ മദ്യനയം വരുന്നതുവരെ നടപടികൾ സ്വീകരിക്കരുതെന്ന് കമ്മീഷണറോട് നേരത്തെ നിർദേശിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു.

ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കുന്നതിനും മന്ത്രിയെ അറിയിക്കാതെ ലൈസൻസ് നൽകിയിരുന്നു. ഇതേത്തുടർന്ന് അബ്കാരി ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണറെയും മന്ത്രിയുടെ നിർദേശപ്രകാരം മാറ്റിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix