Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കായിക മേളയിലെ പുഴു വിവാദം; അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ജിജോ ജെയിംസ്.

കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം വെസ്റ്റ് വെങ്ങോല ശാലോം വിഎച്ച്എസ്എസിലെ കായികാധ്യാപകനാണ് ജിജോ.

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കാനും നടത്തിപ്പ് തടസ്സപ്പെടുത്താനും ബോധപൂർവം ശ്രമിച്ചെന്ന പരാതിയിലായിരുന്നു പൊലീസ് നടപടി. കോഴിക്കോട് എൻഐടി മൈതാനത്തെ ഭക്ഷണവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് വിവാദം ആരംഭിച്ചത്. കായികതാരങ്ങൾക്കും മറ്റുള്ളവർക്കുമായി തയ്യാറാക്കിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് ആരോപിച്ച് ജിജോ ഫേസ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ഇതോടെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയും പ്രതിഷേധവും ഉയർന്നു.

സംഭവത്തെ തുടർന്ന് ഭക്ഷണവിതരണ കേന്ദ്രത്തിൽ സംഘർഷാവസ്ഥയുണ്ടാകുകയും കായികമേളയുടെ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തു. എന്നാൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം സംഘാടകർ നിഷേധിച്ചു. പരിശോധനയിൽ ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

ഭക്ഷണത്തിൽ നിന്ന് ലഭിച്ചതെന്ന രീതിയിൽ പുഴുവിനെ പ്രദർശിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. മേളയുടെ സമാധാന അന്തരീക്ഷം തകർക്കാനും പൊതുജനങ്ങളിലും കായികതാരങ്ങളിലും ആശങ്ക സൃഷ്ടിക്കാനും ശ്രമിച്ചെന്ന ആരോപണവും കേസിലുണ്ട്. കായികമേളയുടെ സംഘാടകരും പൊതുവിദ്യാഭ്യാസ മന്ത്രിയും സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix