Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിൽ ഗർഭച്ഛിദ്ര ഗുളികകളുടെ അനധികൃത വിൽപ്പന; ഘാന സ്വദേശിനി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ അനധികൃതമായി വിൽപ്പന നടത്തിയെന്നാരോപിച്ച് ഘാന സ്വദേശിനിയെ ക്രിമിനൽ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. യുവതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 357 സ്ട്രിപ്പ് ഗർഭച്ഛിദ്ര ഗുളികകളും മറ്റ് മരുന്നുകളും പിടിച്ചെടുത്തു.

യുവതിക്കെതിരെ അനധികൃത ഗർഭധാരണവും ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി പരാതികൾ ലഭിച്ചിരുന്നതായാണ് റിപ്പോർട്ട്. ഗർഭച്ഛിദ്ര ഗുളികകൾ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജലീബ് അന്വേഷണ വിഭാഗം യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ ആസൂത്രിതമായി നടത്തിയ നീക്കത്തിനിടെ ഒരു സ്ട്രിപ്പ് ഗുളിക വിൽക്കാൻ ശ്രമിക്കവെയാണ് യുവതി പിടിയിലായത്.

ചോദ്യം ചെയ്യലിൽ കൂടുതൽ ഗുളികകൾ താമസസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ നടത്തിയ പരിശോധനയിലാണ് 357 സ്ട്രിപ്പ് ഗർഭച്ഛിദ്ര ഗുളികകളും മറ്റ് മരുന്നുകളും കണ്ടെത്തിയത്. അറസ്റ്റിലായ യുവതിയെയും പിടിച്ചെടുത്ത മരുന്നുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix