Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമേരിക്കയില്‍ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിനും റിപ്പബ്ലിക്കന്‍ പാർട്ടിക്കും നിർണായകം, തോറ്റാൽ അടവ് മാറ്റുമെന്ന് ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്. യുഎസ് കോൺഗ്രസിന്‍റെ നിയന്ത്രണം ആരുടെ കൈകളിൽ എത്തുമെന്ന് തീരുമാനിക്കുന്ന നിർണായക തെരഞ്ഞെടുപ്പാണിത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഏറെ നിർണായകം. ഭരണത്തുടർച്ചയുടെ ശക്തി അളക്കുന്ന ഈ തെരഞ്ഞെടുപ്പ്, രാജ്യത്തിന്റെ ഭാവി രാഷ്ട്രീയ ഗതിയെ മാറ്റിമറിക്കും.

435 പ്രതിനിധി സഭ സീറ്റുകളിലേക്കും സെനറ്റിലെ നിർണായകമായ 35 സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും മുതലെടുത്ത് കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി. പരന്പരാഗത വോട്ടർമാർ കൈവിട്ടുപോകുമോ എന്ന ആശങ്കയിൽ റിപ്പബ്ലിക്കൻ ക്യാമ്പും വലിയ പ്രചാരണമാണ് അവസാന ഘട്ടത്തിൽ അഴിച്ചുവിട്ടത്. ഫലം ഡെമോക്രാറ്റുകൾക്ക് അനുകൂലമായാൽ, അത് ട്രംപ് ഭരണകൂടത്തിന്റെ അടുത്ത രണ്ട് വർഷത്തെ നയങ്ങൾക്കും നിയമനിർമ്മാണങ്ങൾക്കും വലിയ തടസ്സങ്ങൾ സൃഷ്ടിക്കും.

അതേസമയം, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടക്കാല തിരഞ്ഞെടുപ്പാണിതെന്ന് വിശേഷിപ്പിച്ച ട്രംപ്, വോട്ടെടുപ്പിൽ തന്റെ പേരുണ്ടെന്ന് സങ്കൽപ്പിച്ച് വോട്ടർമാർ വോട്ടുചെയ്യണമെന്നും ആഹ്വാനംചെയ്തു. ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചാൽ അന്വേഷണങ്ങളും തന്റെ ഭരണപരിപാടികൾക്ക് തടസ്സവും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലെ (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) മുഴുവൻ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 37 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഭിപ്രായ സർവേകൾ അധോസഭയായ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് അനുകൂലമായ മുന്നേറ്റമാണ് പ്രവചിക്കുന്നത്. ഇതിനുപുറമേ സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix