Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പതഞ്ജലി ഉൾപ്പെടെ 19 ഭക്ഷ്യസ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ 19 ഭക്ഷ്യ ബിസിനസ് സ്ഥാപനങ്ങളുടെ ലൈസൻസുകളും രജിസ്ട്രേഷനുകളും താൽക്കാലികമായി സസ്‌പെൻഡ് ചെയ്ത് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. പതഞ്ജലി ആയുർവേദത്തിന്റെ സൂപ്പർ ഡിസ്ട്രിബ്യൂട്ടർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഉത്സവ സീസണിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഒൻപത് കോടിയിലധികം രൂപ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്.

മഹാരാഷ്ട്രയിലെ ഏഴ് ഡിവിഷനുകളിലായി 114 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 9.01 കോടി രൂപ വിലമതിക്കുന്ന 3.53 ലക്ഷം കിലോഗ്രാമോളം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായി എഫ്‌ഡിഎ അറിയിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് നടപടികളുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.

ഛത്രപതി സംഭാജിനഗറിലെ പതഞ്ജലി ആയുർവേദ സൂപ്പർ ഡിസ്ട്രിബ്യൂട്ടറായ ദിവ്യ മഹാവിതറിൽ നിന്ന് 20.20 ലക്ഷം രൂപ വിലമതിക്കുന്ന 2,279.7 ലിറ്റർ പതഞ്ജലി പശു നെയ്യ് പിടിച്ചെടുത്തു. തെറ്റായ ബ്രാൻഡിംഗ് നടത്തിയതായും ഉൽപ്പന്നത്തിൽ മായം ചേർത്തിട്ടുണ്ടെന്ന് സംശയിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മുംബൈ, അമരാവതി, ഛത്രപതി സംഭാജിനഗർ ഡിവിഷനുകളിലെ നംകീൻ, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ ഉൽപ്പാദന-വിതരണവുമായി ബന്ധപ്പെട്ട 19 സ്ഥാപനങ്ങളുടെ ലൈസൻസുകളും രജിസ്ട്രേഷനുകളുമാണ് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തത്.

നിർമാണ യൂണിറ്റുകളിലെ ഗുരുതരമായ ശുചിത്വ വീഴ്ചകളും ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുടെ ലംഘനവുമാണ് നടപടിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

താനെ ജില്ലയിലെ ഭിവണ്ടിയിലുള്ള അവന്യൂ സൂപ്പർമാർട്ട്‌സിൽ നിന്ന് 1,44,218 കിലോഗ്രാം ഭക്ഷ്യ എണ്ണ പിടിച്ചെടുത്തു. സത്താറയിലെ അമിൻ ട്രേഡേഴ്‌സിൽ നിന്ന് 20,560 കിലോഗ്രാം അരി, പയർവർഗങ്ങൾ, ശർക്കര, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

പൂനെ ഡിവിഷനിൽ സത്താറയിലെ സ്വാതി ഓയിൽ മിൽസ്, സോലാപൂരിലെ എസ്.ജി. ട്രേഡേഴ്‌സ് എന്നിവിടങ്ങളിൽ നിന്നും ഭക്ഷ്യ എണ്ണ പിടിച്ചെടുത്തതായി എഫ്‌ഡിഎ അറിയിച്ചു.

ഒക്ടോബർ 28 മുതൽ 31 വരെ നടത്തിയ പ്രത്യേക പരിശോധനകളിൽ 17 സ്ഥാപനങ്ങളിൽ നിന്ന് 79.40 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 13 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൂടാതെ ഏഴ് സ്ഥാപനങ്ങൾ സീൽ ചെയ്യുകയും ആറ് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഉത്സവകാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix