Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുൻകൂർ ജാമ്യം തേടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതികളുടെ നീക്കം. കേസിൽ പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനും ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യം തേടും. അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. പി. ജയരാജനാണ് സമരം ഉദ്ഘാടനം ചെയ്യുക.

ജൂലൈ 11-ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അന്ന് കേസെടുത്തെങ്കിലും തുടർനടപടികളുണ്ടായിരുന്നില്ല. തിരിച്ചറിയാവുന്ന വ്യക്തികൾ എന്ന പരാമർശം മാത്രമായിരുന്നു എഫ്.ഐ.ആറിലുണ്ടായിരുന്നത്. പിന്നീട് സി.പി.എം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വീണ്ടും വിവാദമായത്.

പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയുന്നതിനായാണ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് അകത്തോ പുറത്തോ അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ നിർദേശപ്രകാരമുള്ള നടപടിക്രമങ്ങൾ മാത്രമാണ് പൂർത്തിയാക്കിയതെന്നും അവർ പറഞ്ഞു. സെല്ലിനുള്ളിൽ കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി.

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സംഭവത്തിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും നിയമപരമായ കാര്യങ്ങൾ മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നുമായിരുന്നു ശ്രീനാദേവിയുടെ പ്രതികരണം. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡി.സി.സിക്ക് തന്നോട് അതൃപ്തിയുള്ളതായി അറിയില്ലെന്നും അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ശ്രീനാദേവി കുഞ്ഞമ്മയ്ക്കും ഫെനി നൈനാനും പുറമേ നെസ്മൽ, അബിൻ ശിവദാസ് എന്നിവരും കേസിലെ പ്രതികളാണ്. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റിന് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix